ചെന്നൈ: തമിഴ് മക്കളുടെ കാത്തിരിപ്പിന് പ്രയോജനമില്ല.  സ്റ്റൈൽ മന്നൻ ഇനി രാഷ്ട്രീയത്തിലേക്കില്ല. ആരോഗ്യ  കാരണങ്ങളാൽ രാഷ്ട്രീയ പ്രവേശനം ഒഴിവാക്കുന്നുവെന്നാണ് താരം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടുത്ത നിരാശയോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും താൻ പിന്മാറുന്നതെന്ന് രജനികാന്ത് (Rajinikanth) അറിയിച്ചു. അടുത്തിടെ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടർന്ന് രജനികാന്തിനെ അണ്ണാത്തെ സെറ്റിൽ നിന്നും ഹൈദരാബാദിലെ അപ്പോളോ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.    ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീട്ടിലെത്തിയത്.  


 



 


രജനികാന്തിന് വിശ്രമം വേണമെന്നും ചികിത്സ തുടരണമെന്നും ഡോക്റ്റര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനവുമായി താരം രംഗത്തെത്തിയത്.  താൻ ഈ തീരുമാനം എടുക്കുന്നത് കടുത്ത നിരാശയോടേയും വേദനയോടുമാണെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ മാത്രമല്ല കോറോണയുടെ (Corona Virus) അതിതീവ്ര വ്യാപനവും കണക്കിലെടുത്താണ് അദ്ദേഹം തീരുമാനം കൈക്കൊണ്ടത്. 


Also Read: കാത്തിരിപ്പിന് വിരാമം; തലൈവരുടെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന്


താൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ (TN Assembly Elections) മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ രജനി രാഷ്ട്രീയത്തിലിറങ്ങാതെതന്നെ ജനങ്ങളെ സേവിക്കുമെന്നും തന്റെ ആരോഗ്യ പ്രശ്നങ്ങൾ ദൈവത്തിൽ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


ഡിസംബര് 31 ന് രജനികാന്തിന്റെ (Rajinikanth) പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  ജനുവരിയിൽ സജീവ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.  പക്ഷേ താരത്തിന്റെ ഈ തീരുമാനം തമിഴ് മക്കളേയും അദ്ദേഹത്തിന്റെ ആരാധകരേയും വല്ലാതെ സങ്കടത്തിലാക്കിയെന്ന കാര്യത്തിൽ സംശയമില്ല.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy