Rajinikanth: `എനിക്കൊന്നുമറിയില്ല, സോറി` ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അലസമായി പ്രതികരിച്ച് രജനീകാന്ത്
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ നിരവധി താരങ്ങൾ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രതിഫലനം രാജ്യത്തൊട്ടാകെ ചർച്ചയാകുമ്പോൾ സംഭവത്തിൽ വ്യത്യസ്ത പ്രതികരണവുമായി സൂപ്പർസ്റ്റാർ രജനീകാന്ത്. ഹേമ കമ്മിറ്റിയെ പറ്റി തനിക്കൊന്നുമറിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.
ചെന്നെ വിമാനത്താവളത്തില്‍ വച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനോട് ചോദ്യം ചോദിച്ചത്. ആദ്യം പുതിയ സിനിമയായ കൂലിയെ പറ്റിയായിരുന്നു ചോദ്യം. തുടർന്നാണ് ഹേമ കമ്മിറ്റിയെ പറ്റി ചോദിച്ചത്. ഹേമ കമ്മിറ്റിയെ പോലെ തമിഴ് സിനിമയിലും അന്വേഷണം വരണ്ടേയെന്ന് ചോദിച്ചപ്പോൾ ചോദ്യം മനസ്സിലായില്ലെന്നും ആവർത്തിക്കാനും താരം ആവശ്യപ്പെട്ടു. ചോദ്യം ആവർത്തിച്ചപ്പോൾ അതിനെപറ്റി തനിക്കറിയില്ല, സോറി എന്നായിരുന്നു താരത്തിന്റെ മറുപടി.
Read Also: എഡിജിപി കുടുങ്ങുമോ? അൻവർ എംഎൽഎയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ നിരവധി താരങ്ങൾ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു. തമിഴിലും സമാനമായ സമിതി രൂപീകരിക്കണമെന്ന് നടികര്‍ സംഘം സെക്രട്ടറിയും നടനുമായ വിശാൽ പറഞ്ഞിരുന്നു. അതേസമയം പ്രശ്നങ്ങൾ മലയാളത്തിലാണെന്നും തമിഴിൽ അത്തരമൊരു പ്രശ്നമില്ലെന്നുമാണ് നടൻ ജീവ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
നടി ശരത് കുമാറിന്റെ വെളിപ്പെടുത്തലും തമിഴ് നാട്ടിൽ ചർച്ചയായിരുന്നു. മലയാള സിനിമയിൽ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇതിൽ ഭയന്നുപോയ താൻ ലൊക്കേഷനിലെ കാരവാന്‍ പിന്നീട് ഉപയോഗിച്ചില്ലെന്നുമാണ് രാധിക പറഞ്ഞത്.
തമിഴ് സിനിമയിലും ലൈംഗിക ചൂഷണം വ്യാപകമാണെന്ന് മുതിര്‍ന്ന നടിയും നിര്‍മാതാവുമായ കുട്ടി പത്മിനി പറഞ്ഞിരുന്നു. ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും അവര്‍ പറഞ്ഞു. ദുരനുഭവം തുറന്ന് പറഞ്ഞതിൽ ചിന്മയിക്കും ശ്രീറെഡ്ഡിക്കും വിലക്കുകള്‍ നേരിടേണ്ടി വന്നുവെന്നും പത്മിനി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.