ചെന്നൈ: രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര്  'Makkal Sevai Katchi' എന്ന് തീരുമാനിച്ചതായി റിപ്പോർട്ട്.   തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് അംഗീകരിച്ചെങ്കിലും ഈ മാസം 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുകയുള്ളൂ. രജനികാന്ത് നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ചാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ  പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയും അംഗീകരിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രജനീകാന്തിനെ 'മക്കൾ ശക്തി കഴക'മെന്ന പാർട്ടിയിൽ ഉൾപ്പെടുത്തുകയും ശേഷം 'Makkal Sevai Katchi' എന്ന പുതിയ പേരും പാർട്ടിയ്ക്ക് നൽകി.  ഇതോടെ രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് തുടരുന്ന നാടകീയതകള്‍ ഏതാണ്ട് അവസാനം വരുകയാണ് എന്ന് വേണം പറയാൻ.   ഡിസംബർ 31ന് ഔദ്യോഗികമായി രജനികാന്ത് (Rajinikanth) പാർട്ടി പ്രഖ്യാപനം നടത്തും.  


Also read: കാത്തിരിപ്പിന് വിരാമം; തലൈവരുടെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന്


അടുത്തിടെയാണ് തമിഴ്നാട് (Tamil Nadu) രാഷ്ട്രീയത്തിലേക്ക് താൻ ഇറങ്ങുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്.  ജനുവരിയിൽ തന്റെ പാർട്ടി തുടങ്ങുമെന്നും ഡിസംബർ 31 ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴും രജനികാന്ത്  രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്. മാത്രമല്ല ചിഹ്നത്തിന് പുറമേ പാര്‍ട്ടിയുടെ കൊടിയുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടതായാണ് വിവരം. 


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy