New Delhi: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്‍പായി 11 പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ രാജ്യസഭാ ചെയർമാൻ പിൻവലിച്ചു. രാഷ്ട്രപതിയുടെ ബജറ്റ് സമ്മേളന പ്രസംഗത്തിന് മുന്നോടിയായാണ്  ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, January 31: ഈ രാശിക്കാർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം 
  
എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും സസ്‌പെൻഷന്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രിവിലേജ് കമ്മിറ്റികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ജെബി മാതർ ഹിഷാം, എൽ ഹനുമന്തയ്യ, നീരജ് ഡാംഗി, രാജ്മണി പട്ടേൽ, കുമാർ കേത്കർ, ജിസി ചന്ദ്രശേഖർ, ബിനോയ് വിശ്വം, സന്തോഷ് കുമാർ പി, എം മുഹമ്മദ് അബ്ദുള്ള, ജോൺ ബ്രിട്ടാസ്, എഎ റഹീം എന്നിവരുടെ സസ്പെൻഷൻ  ആണ് പിൻവലിച്ചത്.


Also Read: PM Kisan eKYC: ജനുവരി 31-നകം പിഎം കിസാൻ യോജനയുടെ കെവൈസി പൂർത്തിയാക്കൂ, ഇല്ലെങ്കില്‍ പണം മുടങ്ങും 


പ്രത്യേകാവകാശ ലംഘനത്തിനും സംസ്ഥാന കൗൺസിലിനെ അവഹേളിച്ചതിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജ്യസഭാ പ്രിവിലേജസ് കമ്മിറ്റി 11 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തത്.


പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ പ്രസംഗം രാഷ്‌ട്രപതി ദ്രൗപതി മുർമു നടത്തുന്ന അസരത്തില്‍ സസ്‌പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന സാഹചര്യം സമിതി ധന്ഖറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലംഘനത്തിന് മതിയായ ശിക്ഷയായി അംഗങ്ങൾ ഇതിനകം അനുഭവിച്ച സസ്പെൻഷന്‍റെ കാലാവധി പരിഗണിക്കാനും സമിതി നിർദ്ദേശിച്ചു.


അതേസമയം, ഇന്ന്, ജനുവരി 31 ന് രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന പാർലമെന്‍റ്  സമ്മേളനം ആരംഭിക്കുകയാണ്. പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പ്രസംഗത്തിൽ ഗവൺമെന്‍റിന്‍റെ നേട്ടങ്ങളും നയ മുൻഗണനകളും രാഷ്‌ട്രപതി ഉയര്‍ത്തിക്കാട്ടും.  


രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി 9 ന് സമാപിക്കും. ഫെബ്രുവരി 1 ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുക. കൊറോണ കാലം മുതല്‍, അതായത്, 2021 മുതലാണ് രാജ്യത്ത് ഡിജിറ്റലായി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. 2024 ലെ വരാനിരിക്കുന്ന ഇടക്കാല ബജറ്റും മറ്റ് പൊതു ബജറ്റുകളെപ്പോലെ തന്നെ പേപ്പർ രഹിതമായിരിക്കും, കൂടാതെ ഡിജിറ്റലാകുന്ന ആദ്യത്തെ ഇടക്കാല ബജറ്റ് ആണ് ഇത്. 


ഒരു തിരഞ്ഞെടുപ്പ് വർഷത്തിലോ സമ്പൂർണ ബജറ്റിന് സമയം തികയാതെ വരുമ്പോഴോ ആണ് ഭരിക്കുന്ന സർക്കാർ ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ സർക്കാർ ആയിരിക്കും സമ്പൂര്‍ണ്ണ വാർഷിക ബജറ്റ് അവതരിപ്പിക്കുക. 


ധനമന്ത്രി സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ആറാമത്തെ ബജറ്റാണിത്. 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ കുറച്ച് മാസങ്ങളിലെ ചെലവുകളുടെ വിശദാംശങ്ങളുള്ള ഇടക്കാല ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ http://www.indiabudget.gov.in-ൽ അപ്‌ലോഡ് ചെയ്യും.



 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy  


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.