ന്യൂഡൽഹി: Raja Sabha Elections 2022: രാജ്യത്ത് ഒഴിവ് വന്ന 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഇന്നുതന്നെയറിയാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

11 സംസ്ഥാനങ്ങളിലെ 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ബാക്കിയുള്ള 4 സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിർണായകമായിരിക്കും.  57 അംഗങ്ങള്‍ ജൂൺ-ആഗസ്റ്റിൽ വിരമിക്കുന്നത് പരിഗണിച്ചാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. കുതിരക്കച്ചവട സാധ്യത ഭയന്ന് കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ എംഎല്‍എമാരെ പാര്‍ട്ടികള്‍ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിര്‍ണായകമായതിനാലാണ് ഈ നീക്കം. 


Also Read: Rajya Sabha Election 2022: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി, സമയം, സംസ്ഥാനം തിരിച്ചുള്ള സീറ്റുകൾ, അറിയേണ്ടതെല്ലാം


ആറ് സീറ്റുള്ള മഹാരാഷ്ടയില്‍ 7 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ബിജെപി രണ്ടും മഹാവികാസ് അഘാഡിയിലെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവര്‍ ഓരോ സീറ്റിലും ജയമുറപ്പിച്ചിട്ടുണ്ട്. ആറാമത്തെ സീറ്റില്‍ ശിവസേനയും ബിജെപിയും സ്ഥാനാര്‍ത്ഥികളെ ഇറക്കിയിട്ടുണ്ട്. 11 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍നിന്നാണ് ഏറ്റവുമധികം സീറ്റുകള്‍ ഒഴിവ് വരുന്നത്. 


രാജസ്ഥാനിലും ഹരിയാനയിലും മാധ്യമസ്ഥാപന ഉടമകളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കി ബിജെപി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.  ഗാന്ധി കുടംബത്തിന്‍റെ വിശ്വസ്തരെ മത്സരിക്കാന്‍ നിയോഗിച്ചതില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത അമര്‍ഷമാണ്. കര്‍ണ്ണാടകത്തില്‍ ജെഡിഎസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 


Also Read: നിർജ്ജല ഏകാദശി ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!


ജെഡിഎസ്സിന്‍റെ മുഴുവൻ  എംഎല്‍മാരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ്  32 ജെഡിഎസ് എംഎല്‍എ മാരെ മാറ്റിയത്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ആറ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, മുക്താര്‍ അബ്ബാസ് നഖ്വി, പിയൂഷ് ഗോയല്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകും. പി. ചിദംബരം, ജയറാം രമേശ്, അംബികാ സോണി, കപില്‍ സിബല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത് തുടങ്ങിയവര്‍ ഒഴിയുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. എന്തായാലും കടുത്ത വെല്ലുവിളികൾക്കിടയിൽ ആര് വാഴും ആര് വീഴും എന്ന് ഇന്നുതന്നെയറിയാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.