മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാനിരുന്ന ബിജെപി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ വി. മുരളീധരന്‍ ഉള്‍പ്പടെ ആറുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ബിജെപിയുടെ വിജയ രഹത്കറാണ് പത്രിക പിന്‍വലിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുമാര്‍ കേത്കറിനെതിരെയാണ് വിജയ രഹത്കറിനെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയ രഹത്കര്‍ പത്രിക പിന്‍വലിച്ചതോടെ കേരളത്തില്‍ നിന്നുള്ള ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍ ഉള്‍പ്പടെ ആറുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. 


അതേസമയം വി. മുരളീധരന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുരളീധരന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത് വാലെയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച രണ്ട് സെറ്റ് പത്രികകളിലാണ് പിഴവ് ഉണ്ടെന്ന് വ്യക്തമായത്.