ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കലിന് ഒരുങ്ങുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഐ എസ്പി സതീഷ്‌ ദാഗറാണ് സ്വയം വിരമിക്കലിന് അനുവദിക്കണമെന്ന്‍ അപേക്ഷിച്ചു കൊണ്ടുള്ള കത്ത് സമര്‍പ്പിച്ചത്. ആഗസ്റ്റ് 19 നാണ് കത്ത് സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 


വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സതീഷ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. എങ്കിലും സതീഷിന്‍റെ അപേക്ഷ സിബിഐ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല സ്വീകരിച്ചിട്ടില്ലയെന്നാണ് സൂചന. 


കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15 നാണ് അസ്താനയ്ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്ലീന്‍ ചിറ്റ് നല്‍കാമെന്ന്‍ വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ വ്യാപാരിയില്‍ നിന്നും അഞ്ചുകോടി രൂപ ആവശ്യപ്പെട്ടു എന്നതാണ് അസ്താനയ്ക്കെതിരായ കേസ്.