Ram Janmabhoomi Complex: അയോധ്യ രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണം വേഗത്തില്‍ പുരോഗമിയ്ക്കുകയാണ്.  BJPയുടെ  പ്രധാന അജണ്ടയായ അയോധ്യ ക്ഷേത്ര നിര്‍മ്മാണം ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട സാഹചര്യം നിലവിലുള്ളതിനാല്‍ വളരെ വേഗത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Career Horoscope September 11-17: ഈ രാശിക്കാര്‍ ചിലവുകള്‍ നിയന്ത്രിക്കുക, ഈ ആഴ്ച തൊഴിൽപരമായും സാമ്പത്തികമായും എങ്ങനെ? 
 
അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം 2024 ജനുവരി 21 മുതൽ 23 വരെയുള്ള ദിവസങ്ങളില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വാമി ഗോവിന്ദ് ഗിരിയെ ഉദ്ധരിച്ച്  ജനുവരി 21-നും 23-നും ഇടയിൽ ശുഭകരമായ ഒരു 'മുഹൂർത്തം' നിശ്ചയിക്കുമെന്നും പ്രധാനമന്ത്രി മോദിയെ ഇക്കാര്യം അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.   


Also Read:  Career Horoscope September 11-17: ഈ രാശിക്കാര്‍ ചിലവുകള്‍ നിയന്ത്രിക്കുക, ഈ ആഴ്ച തൊഴിൽപരമായും സാമ്പത്തികമായും എങ്ങനെ? 
 
ക്ഷേത്രം ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങൾ ജനുവരി 14 ന് ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരീകരണത്തിന് ശേഷം ഉദ്ഘാടന തീയതി അന്തിമമാക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ക്ഷേത്രം അധികൃതർ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ല.  


അതേസമയം, രാമജന്മ ഭൂമിയില്‍ പ്രാൺ പ്രതിഷ്ഠാ പരിപാടിക്ക് മുമ്പ് അയോധ്യയിലെ രാമജന്മഭൂമി സമുച്ചയത്തിന്‍റെ സുരക്ഷ ഉത്തർപ്രദേശിലെ പ്രത്യേക സുരക്ഷാ സേനയായ SSF (Special Security Force) ന്  കൈമാറും. നടപടിയുടെ ഭാഗമായി തിങ്കളാഴ്ച രാത്രി എസ്എസ്എഫിന്‍റെ രണ്ട് ബറ്റാലിയനുകള്‍ അയോധ്യയിൽ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിന്യാസത്തിന് മുമ്പ് ടീമിന് ഒരാഴ്ച പ്രത്യേക പരിശീലനം ഉണ്ടായിരിക്കും. നിലവിൽ  12 പിഎസി ടീമാണ് രാമജന്മഭൂമി സമുച്ചയത്തിന്‍റെ സുരക്ഷയിൽ ഏർപ്പെട്ടിരിക്കുന്നത്. 


രാമജന്മഭൂമിയുടെ സുരക്ഷയ്ക്കായി 280 എസ്എസ്എഫ് വിഭാഗത്തെ  വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയ്ക്ക് പുറമെ കാശി, മഥുര ക്ഷേത്രങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയും എസ്എസ്എഫിന് നല്‍കും. പ്രത്യേക സുരക്ഷയ്ക്കായി യുപി സർക്കാർ രൂപീകരിച്ചിരിയ്ക്കുന്നതാണ് എസ്എസ്എഫ് (SSF). ഇതില്‍ യുപി പോലീസിന്‍റെയും പിഎസിയുടെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. 
 
അതേസമയം, അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2020 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി മോദി രാമക്ഷേത്രം പണിയുന്നതിനുള്ള ഭൂമി പൂജ നിർവഹിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിന്‍റെ ഭരണഘടന പ്രഖ്യാപിച്ചു.


നേരത്തെ, 2019 നവംബർ 9 ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് രാം ലല്ലയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും 2.7 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മുഴുവൻ തർക്കഭൂമിയും ട്രസ്റ്റിന് കൈമാറുമെന്ന് വിധിയ്ക്കുകയും ചെയ്തിരുന്നു.  സർക്കാർ നിരീക്ഷണത്തിലാണ്  ഈ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.