Ram Nath Kovind train journey: രാംനാഥ് കോവിന്ദ് ട്രെയിനിൽ നാട്ടിലേക്ക്, ഡൽഹിയിൽ നിന്ന് യാത്ര തുടങ്ങുന്ന വണ്ടിക്ക് രണ്ട് സ്റ്റോപ്പ്
പരൗഖില്‍ ജൂണ്‍ 27ന് നടക്കുന്ന രണ്ട് സ്വീകരണ പരിപാടികളിലും പ്രസിഡന്റ് പങ്കെടുക്കും
Newdelhi: വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു രാഷ്ട്രപതി ട്രെയിൻ യാത്ര ചെയ്യാൻ പോവുന്നു. പ്രസിഡൻറ് രാംനാഥ് കോവിന്ദാണ് ജന്മനാട്ടിലേക്ക് ട്രെയിനിൽ പോവുന്നത്.ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് തിരിക്കുന്ന തീവണ്ടി കാന്‍പൂരില്‍ തന്നെയുള്ള ജിന്‍ജാക്ക്, രൂരാ എന്നീ രണ്ട് സ്ഥലങ്ങളില്‍ നിര്‍ത്തും.
പ്രസിഡൻറിൻറെ തന്റെ ബാല്യകാല സുഹൃത്തുക്കളെ നേരില്‍ കണ്ട് സംസാരിക്കുന്നതിനു വേണ്ടിയാണ് ട്രെയിനിന് ഇവിടെ സ്റ്റോപ്പുകള്‍ അനുവദിച്ചത്. പരൗഖില്‍ ജൂണ്‍ 27ന് നടക്കുന്ന രണ്ട് സ്വീകരണ പരിപാടികളിലും പ്രസിഡന്റ് പങ്കെടുക്കും
പ്രസിഡന്റ് പദവി ലഭിച്ചശേഷം ഇത് ആദ്യമായാണ് കോവിന്ദ് തന്റെ സ്വന്തം സ്ഥലം സന്ദര്‍ശിക്കുന്നതെന്നും ഇതിന് മുമ്ബും അദ്ദേഹം ഇതിന് താത്പര്യം പ്രകടിപ്പിച്ചെങ്കിലും വിവിധ സാഹചര്യങ്ങള്‍ കാരണം ഇതിനു സാധിച്ചില്ലെന്നും രാഷ്ട്രപതി ഭവന്റെ പത്രകുറിപ്പില്‍ അറിയിച്ചു.
ALSO READ: രാമക്ഷേത്ര നിർമ്മാണത്തിന് രാഷ്ട്രപതിയുടെ അഞ്ച് ലക്ഷം
15 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രസിഡൻറ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. 2006ലാണ് അന്നത്തെ പ്രസിഡൻറായിരുന്ന എ.പി.ജെ അബ്ദുൾ കലാമാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ പാസ്സിങ്ങ് ഒൌട്ട് പരേഡിൽ പങ്കെടുക്കാനായിരുന്നു അന്ന് കലാം പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...