Ram navami violence: `ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം... ഹിന്ദു സഹോദരങ്ങളെ ഒരു ഉത്തരവാദിത്തം ഏൽപ്പിക്കുന്നു`; രാമനവമി ആക്രമണങ്ങളിൽ മമത ബാനർജി
Ram navami violence 2023: ഹൂഗ്ലി ജില്ലയിലെ റിശ്രയിലും സെറാംപൂരിലും രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മമത ബാനർജിയുടെ പ്രതികരണം.
പശ്ചിമ ബംഗാൾ: ഏപ്രിൽ ആറിന് ഹനുമാൻ ജയന്തി ദിനത്തിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കാൻ എന്റെ ഹിന്ദു സഹോദരങ്ങളെ ഞാൻ ചുമതലപ്പെടുത്തുന്നുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൂഗ്ലി ജില്ലയിലെ റിശ്രയിലും സെറാംപൂരിലും രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് മമത ബാനർജിയുടെ പരാമർശം.
അനുമതിയില്ലാതെയാണ് പശ്ചിമ ബംഗാളില്‍ ബിജെപി ന്യൂനപക്ഷ പ്രദേശങ്ങളില്‍ രാമനവമി റാലി നടത്തിയതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. കരുതിക്കൂട്ടിയാണ് ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഘോഷയാത്ര നടത്തിയത്. ഹൂഗ്ലി ജില്ലയിലെ റിശ്രയിലും സെറാംപൂരിലും രാമനവമി ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗങ്ങളും ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് മമതാ ബാനര്‍ജിയുടെ പ്രസ്താവന.
രാമനവമി ഘോഷയാത്രകൾ അഞ്ച് ദിവസം എന്തിനായിരുന്നുവെന്ന് മമത ബാനര്‍ജി ചോദിച്ചു. രാമനവമി ആഘോഷിക്കുന്ന ദിവസം നിരവധി ഘോഷയാത്രകള്‍ സംഘടിപ്പിക്കാം. അതിൽ ആര്‍ക്കും എതിര്‍പ്പില്ല. ഘോഷയാത്രയില്‍ ആയുധങ്ങള്‍ കൊണ്ടുവരരുതെന്ന് മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
രാമനവമി ദിനത്തിലുണ്ടായ സംഘർഷം തുടരുന്നു; ഹൗറയിൽ വീണ്ടും കല്ലേറ്, 144 പുറപ്പെടുവിച്ചു
പശ്ചിമ ബംഗാൾ: രാമനവമി ദിനത്തിലുണ്ടായ സംഘർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നത് കണക്കിലെടുത്ത് ഹൗറയിൽ 144 പുറപ്പെടുവിച്ചു. തുടർച്ചയായ രണ്ടാം ദിവസവും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സസാരം, നളന്ദ എന്നിവിടങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് ഹൗറയിൽ രാമനവമി ഘോഷയാത്ര നടത്തുന്നതിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ അക്രമമുണ്ടായത്. ഇതേ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തു. ഒരു ദിവസത്തിന് ശേഷം, ഹൗറയിലെ കാസിപാറ മേഖലയിൽ വീണ്ടും കല്ലേറുണ്ടായി.
അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഹൗറ ടൗൺ, അസൻസോൾ-ദുർഗാപൂർ പോലീസ് കമ്മീഷണറേറ്റ്, ബാരക്പൂർ പോലീസ് കമ്മീഷണറേറ്റ് എന്നിവയുടെ പരിധിയിലുള്ള ചില പ്രദേശങ്ങളിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണി വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വഡോദരയിൽ, രാമനവമി ഘോഷയാത്രകൾ ഫത്തേപുരയിലൂടെയും കുംഭർവാഡയിലൂടെയും കടന്നുപോകുമ്പോൾ കല്ലേറുണ്ടായി. കുംഭാർവാഡയിൽ ജനക്കൂട്ടം നടത്തിയ കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...