Ram Setu: അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ കുറെ മാസങ്ങളായി നേരിയ തോതിലായിരുന്ന കോവിഡ് വ്യാപനം അടുത്തിടെയായി അതി തീവ്രമായിരിയ്ക്കുകയാണ്... രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം ഏറ്റവും ശക്തമായിരിയ്ക്കുന്നത്.
Mumbai: കഴിഞ്ഞ കുറെ മാസങ്ങളായി നേരിയ തോതിലായിരുന്ന കോവിഡ് വ്യാപനം അടുത്തിടെയായി അതി തീവ്രമായിരിയ്ക്കുകയാണ്... രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം ഏറ്റവും ശക്തമായിരിയ്ക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്കാണ് കോവിഡ്-19 (Covid-19) സ്ഥിരീകരിച്ചത്. ഇന്ത്യയെക്കൂടാതെ, അമേരിക്കയില്‍ മാത്രമാണ് ഇതിനുമുന്‍പ് പ്രതിദിന വൈറസ് വ്യാപനം ഒരു ലക്ഷത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൊറോണയുടെ (Corona) രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത് സിനിമ മേഘലയെയാണ്. ഇതിനോടകം നിരവധി പ്രമുഖ സിനിമ, സീരിയല്‍ താരങ്ങള്‍ കൊറോണയുടെ പിടിയിലായതായാണ് റിപ്പോര്‍ട്ട്.
Ram Setu താരം അക്ഷയ് കുമാറിന് (Akshay Kumar) കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരി ച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉടന്‍ തന്നെ വീട്ടില്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, അക്ഷയ് കുമാറിനെക്കൂടാതെ ചിത്രത്തിലെ 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ജൂണിയർ ആർട്ടിസ്റ്റുകളാണ് എന്നാണ് റിപ്പോര്‍ട്ട്.
Ram Setu ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിങ്കളാഴ്ച മുതൽ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിന്‍റെ ഭാഗമായി എല്ലാ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു, ഇവരില്‍ 45 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തത്കാലത്തേയ്ക്ക് നിര്‍ത്തി വച്ചു.
Also read: Akshay Kumar ന് കോവിഡ്, വീട്ടില്‍ നിരീക്ഷണത്തില്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് താരം
ഫിലിം, ടെലിവിഷന്‍ യൂണിറ്റുകൾക്ക് വാരാന്ത്യത്തിൽ ഷൂട്ടിംഗ് തുടരാൻ അനുമതി നല്‍കിയെങ്കിലും , സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് 33% ക്രൂ അംഗങ്ങളുമായി മാത്രം പ്രവർത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. കൂടാതെ, അധികം കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള വലിയ നൃത്ത, പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 57,074 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...