പാട്‌ന: അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള ഇന്റെഖാബ് ആലം എന്ന 21കാരനാണ് പിടിയിലാത്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി എന്ന വ്യാജേനയാണ് ഇയാൾ ഭീഷണി മുഴക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഛോട്ടാ ഷക്കീൽ എന്നാണ് പേര് എന്ന് പരിചയപ്പെടുത്തിയാണ് ഇന്റെഖാബ് ആലം രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. ഏജൻസി നമ്പറിൽ നിന്നാണ് വിളിച്ചത്. പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് തന്നെ രാമക്ഷേത്രം തകർക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിയ്ക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്റെഖാബ് ആലം എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കണ്ടെത്തുകയായിരുന്നു. 


ALSO READ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ലൈവ് സ്ട്രീമിംഗ്; എപ്പോള്‍ എങ്ങനെ കാണാം? അറിയേണ്ടതെല്ലാം


പാലാസി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽ നിന്നാണ് ആലം പിടിയിലാകുന്നത്. ഭീഷണി സന്ദേശം അയക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഇയാളുടെ പിതാവിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അരാരിയ പോലീസ് സൂപ്രണ്ട് അശോക് കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ കേസ് എടുത്തതിന് പിന്നാലെ ഭീഷണി മുഴക്കാൻ ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു. 


അതേസമയം, നാളെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 4000 സന്യാസിമാരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകും. ആകെ 7000ൽ അധികം ആളുകൾക്കാണ് പ്രതിഷ്ഠാ ദിന ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 


രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുന്നുണ്ട്. തമിഴ് നടന്മാരായ രജനീകാന്തും ധനുഷും ഞായറാഴ്ച വെെകുന്നേരം തന്നെ ചെന്നെെയിൽ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാ ചടങ്ങ്. ജനസേനാ നേതാവും നടനുമായ പവൻ കല്യാൺ, ബോളിവുഡ് താരങ്ങളായ കങ്കണാ റണാവത്ത്, ഷെഫാലി ഷാ, രൺദീപ് ഹൂഡ തുടങ്ങിയവരും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. ഇവരെല്ലാവരും ലഖ്നൗവിൽ എത്തിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.