Rameshwaram Cafe Blast Suspect: രാമേശ്വരം കഫേ സ്ഫോടനം: മുഖ്യപ്രതി കസ്റ്റഡിയിൽ
Rameshwaram Cafe Blast Arrest: ഇയാളെ എൻഐഎ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു ബെഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടക്കുന്നത്.
ബെംഗളൂരു: രമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതിയെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കർണാടകയിലെ ബെല്ലാരി ജില്ലയിൽ വെച്ച് ഷബീർ എന്ന പ്രതിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി കസ്റ്റഡിയിലാകുന്നത്.
ഇയാളെ എൻഐഎ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു ബെഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ലോക്കൽ പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നുത്.
ALSO READ: സിഎഎ ബിജെപിയുടെ വോട്ട് ബാങ്ക് തന്ത്രം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അരവിന്ദ് കേജ്‌രിവാൾ
പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. പ്രതിയുടെ രൂപരേഖ പുറത്ത് വിട്ട അന്വേഷണ ഏജൻസി പ്രതിയെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പാരികോഷികവും പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ തുക പ്രഖ്യാപിച്ചതിനൊപ്പം തന്നെ വിവരങ്ങൾ നൽകുന്ന വ്യക്തികളെ സംബന്ധിച്ച കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വ്യക്തമാക്കി.