Republic Day 2024: സർവ്വം രാമ മയം..! ഉത്തർ പ്രദേശിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോയിലും രാംലല്ല
Republic Day 2024: ഇതിപ്പോൾ മൂന്നാം തവണയാണ് രാമൻ ഉത്തർപ്രദേശിന്റെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിൽ ഇടം പിടിക്കുന്നത്.
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിലെ ടാബ്ലോയിലും രാമനെ ചേർത്ത് പിടിച്ച് ഉത്തർപ്രദേശ്. ഇത്തവണത്തെ നിശ്ചല ദൃശ്യത്തിനു മുൻപിലായി രാംലല്ല, ജെവാർ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡയിലെ മൊബൈൽ നിർമ്മാണ ഫാക്ടറി, നിർമ്മാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹൈവേകൾ എന്നിവയും കാണാം.
ഇതിപ്പോൾ മൂന്നാം തവണയാണ് രാമൻ ഉത്തർപ്രദേശിന്റെ റിപ്പബ്ലിക്ക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തിൽ ഇടം പിടിക്കുന്നത്. ‘വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ തുടങ്ങിയവയാണ് പരേഡിന്റെ പ്രമേയം. 2021ലെ ഉത്തർപ്രദേശിന്റെ പ്രമേയം രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോദ്ധ്യയായിരുന്നു. അയോദ്ധ്യയിലെ ദീപോത്സവമായിരുന്നു 2023-ലെ വിഷയം. ഇന്ദിരാഗാന്ധി നാഷണൽ നാഷണൽ സെന്റർ ഫോർ ദ ആർട്‌സും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ശുപാർശ ചെയ്ത പ്രശസ്ത കലാകാരന്മാർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് റിപ്പബ്ലിക്ക് ദിന പരേഡഡലേക്കുള്ള ടാബ്ലോകൾ തെരഞ്ഞെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.