ബരെലി: ബലാത്സംഗങ്ങള്‍ നിര്‍ഭാഗ്യകരമാണെങ്കിലും അവ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന്‍ കേന്ദ്ര മന്ത്രി സന്തോഷ് ഗംഗ്വാര്‍‍. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അതില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ലെന്നും ഗംഗ്വാര്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായ പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഗംഗ്വാറിന്‍റെ ഈ വിവാദ പ്രസ്താവന. വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി.


കത്വയില്‍ ജനുവരിയില്‍ കാണാതായ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്ഥലം എംഎല്‍എ ബലാത്സംഗം ചെയ്തതും രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു.