Lok Sabha Election 2024: ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷനായി രാജ്‌നാഥ് സിംഗിനെ പ്രഖ്യാപിച്ചു
Lok Sabha Election 2024: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാജ്‌നാഥ് സിംഗിനെ മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനായി നിയമിച്ചിരുന്നു. ഈ സമിതിയുടെ ചുമതല ഇത്തവണയും ബിജെപി അദ്ദേഹത്തെ തന്നെ ഏൽപ്പിച്ചിരിക്കുകയാണ്.
Lok Sabha Election 2024: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി മറ്റൊരു നിര്‍ണ്ണായക ചുവടുവെപ്പ് കൂടി നടത്തി. ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഒരുക്കങ്ങളുടെ ഭാഗമായി ബിജെപി പ്രകടന പത്രിക തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ചിരിയ്ക്കുകയാണ്. മാനിഫെസ്റ്റോ സമിതിയിലെ നേതാക്കളുടെ പട്ടികയും ശനിയാഴ്ച പ്രഖ്യാപിച്ചു.
Also Read: Gajlaxmi Rajyog 2024: ഗജലക്ഷ്മി രാജയോഗം, മെയ് മാസത്തിൽ ഈ 5 രാശിക്കാര്‍ നാല് ദിശകളില്‍ നിന്നും പണം കൊയ്യും!!
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ കമ്മിറ്റിയുടെ ചെയർമാന്‍. ഇത് കൂടാതെ നിരവധി പാര്‍ട്ടി നേതാക്കളേയും ഈ സമിതിയുടെ പല ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
Also Read: Career Horoscope April 2024: ഏപ്രില്‍ മാസത്തില്‍ ആര്‍ക്കൊക്കെ ലഭിക്കും പ്രമോഷൻ സാമ്പത്തിക നേട്ടം? പ്രതിമാസ ജാതകം അറിയാം
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാജ്‌നാഥ് സിംഗിനെ മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനായി നിയമിച്ചിരുന്നു. ഈ സമിതിയുടെ ചുമതല ഇത്തവണയും ബിജെപി അദ്ദേഹത്തെ തന്നെ ഏൽപ്പിച്ചിരിക്കുകയാണ്. നിർമല സീതാരാമനെ കൺവീനറായും പിയൂഷ് ഗോയലിനെ കോ കൺവീനറായും നിയമിച്ചു.
27 പേരടങ്ങുന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സമിതിയിൽ അർജുൻ മുണ്ട, ഭൂപേന്ദ്ര യാദവ്, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയ നേതാക്കളും അംഗങ്ങളാണ്. ഈ നേതാക്കളെ കൂടാതെ സ്മൃതി ഇറാനി, കിരൺ റിജിജു, അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര പട്ടേൽ, ഹിമന്ത ബിശ്വ ശർമ, വിഷ്ണുദേവ് സായ്, രവിശങ്കർ പ്രസാദ്, സുശീൽ മോദി, കേശവ് പ്രസാദ് മൗര്യ, രാജീവ് ചന്ദ്രശേഖർ, വിനോദ് താവ്‌ഡെ, രാധാമോഹൻ ദാസ്, ഒ.പി.ധൻ ദാസ്, ഒ.പി. അനിൽ ആന്‍റണി, താരിഖ് മൻസൂർ തുടങ്ങിയവരും ഉൾപ്പെടുന്നു. മോഹൻ യാദവ്, വസുന്ധര, കേശവ് മൗര്യ, ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവരും സമിതില്‍ അംഗങ്ങളാണ്.
എന്താണ് പ്രകടന പത്രിക?,
തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികള്‍ തങ്ങള്‍ ജനങ്ങള്‍ക്കായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വാഗ്ദാനങ്ങളും നയങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഒരു രേഖയാണ് പ്രകടന പത്രിക . തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി എന്തുചെയ്യുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിൽ പറയുന്നു. വിവിധ വിഷയങ്ങളിൽ പാർട്ടിയുടെ കാഴ്ചപ്പാടുകളും പദ്ധതികളും പ്രകടനപത്രികയിൽ വിശദമായി പ്രതിപാദിക്കുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.