അപൂർവ്വമായ സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍ സം​ഗമത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കും. ഇന്ത്യന്‍ സമയം 11.56 മണിക്കാണ് സൂപ്പർ മൂൺ ബ്ലൂ മൂൺ ദൃശ്യമാവുക. ഓഗസ്റ്റ് 20ന്  പുലര്‍ച്ചെ വരെ ഇത് നീണ്ടു നിൽക്കും. വായു മലിനീകരണം കുറവുള്ള തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഇവയെ കാണാനാവുക. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണമെങ്കിലും ടെലിസ്‌കോപ്പോ ബൈനോകുലറോ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് കുറച്ചും കൂടെ വ്യക്തത വരുത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമിയുടെ ഭ്രമണ പഥത്തിന് കൂടുതല്‍ അടുത്തായി ചന്ദ്രന്‍ നിൽക്കുന്ന സമയത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്.
നാലു പൂര്‍ണ്ണചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ്ണ ചന്ദ്രനെ ബ്ലൂ മൂണെന്നും വിളിക്കുന്നു. ഈ രണ്ടു പ്രതിഭാസവും ഒരുമിച്ച് വന്നതാണ് ഇന്നത്തെ പ്രത്യേകത. അതുകൊണ്ട് ഇവയെ സൂപ്പര്‍ മൂണ്‍-ബ്ലൂ മൂണ്‍ പ്രതിഭാസം എന്നു വിളിക്കുന്നു. 


Read Also: വടകര ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത് മുങ്ങി; തെലങ്കാനയിൽ മറ്റൊരു കേസിൽ പിടിയിലായി; മുൻ മാനേജർക്ക് പൂട്ടുവീണത് ഇങ്ങനെ...


രണ്ട് തരത്തിലുള്ള ബ്ലൂമൂണാണ് ഉള്ളത്. ഒരു നിശ്ചിത കാലയളവിൽ ദൃശ്യമാവുന്നതും (സീസണൽ) മാസത്തിൽ ദൃശ്യമാവുന്നതും. ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്. ഇന്ന് ദൃശ്യമാവുന്നത് സീസണൽ ബ്ലൂ മൂണാണ്.


ഈ വര്‍ഷം മൂന്ന് സൂപ്പര്‍ മൂണുകള്‍ കൂടി കാണനാവുമെന്നാണ് നാസ പറയുന്നത്. സെപ്റ്റംബര്‍17 (ഹാര്‍വേസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17 (ഹണ്ടേഴ്‌സ് മൂണ്‍), നവംബര്‍ 15 ( ബീവര്‍ മൂണ്‍). 2027ലാണ് അടുത്ത സീസണിലെ ബ്ലൂമൂണ്‍ ദൃശ്യമാവുന്നത്. ചില സന്ദര്‍ഭങ്ങളില്‍ നീല നിറത്തില്‍ കാണപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ ബ്ലൂ മൂണിന് നീല നിറവുമായി ബന്ധമില്ല. വായുവിലെ ചെറിയ കണങ്ങള്‍ക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രൻ നീല നിറമായി മാറുന്നത്. 


Read Also:  ജിഎസ്ടി നിരക്കിൽ മാറ്റം വരുമോ? ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ ജിഎസ്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താ വിതരണ മന്ത്രാലയം


അപൂര്‍വ്വമായിട്ടാണ് സൂപ്പര്‍ മൂണും ബ്ലൂ മൂണും ഒരുമിച്ച് ദൃശ്യമാവുന്നത്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഇങ്ങനെ സംഭവിക്കുക. 2037 ജനുവരിയിലായിരിക്കും അടുത്ത സൂപ്പര്‍ മൂണ്‍ ബ്ലൂ മൂൺ കാണാനാവുന്നത്. 


1979ല്‍ ജ്യോതി ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ സൂപ്പര്‍ മൂണ്‍ എന്ന പേര് നല്‍കുന്നത്. അന്ന് ഭൂമിയ്ക്ക് 90 ശതമാനം അടുത്തായിട്ടായിരുന്നു ചന്ദ്രന്റെ സ്ഥാനം. 1528ലാണ് ആദ്യ ബ്ലൂ മൂൺ രേഖപ്പെടുത്തിയിരിക്കുന്നത്. മാസത്തിലെ രണ്ടാം പൗര്‍ണമിയെ ബ്ലൂ മൂണെന്ന് വിളിക്കാന്‍ തുടങ്ങിയത് 1940ലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.