Rashmika Mandanna Deepfake Video: തന്‍റെ 'ഗുഡ്‌ബൈ' സഹനടിയായ  രശ്മിക മന്ദാനയുടെ  ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലായതോടെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ നിയമനടപടി വേണം എന്ന് അമിതാഭ് ബച്ചന്‍ ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത വീഡിയോയിൽ രശ്മികയുടെ മുഖമുള്ള സ്ത്രീ കറുത്ത നീന്തൽ വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്നതാണ് കാണുവാന്‍ സാധിക്കുന്നത്‌. വീഡിയോ പെട്ടെന്ന് വൈറലാവുകയും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് ഡീപ്ഫേക്ക് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എക്‌സിന്‍റെ വിവരങ്ങളുടെ വീഡിയോയും അമിതാഭ് ബച്ചന്‍ പങ്കുവച്ചു.


Also Read: Shani Uday 2024: ഈ രാശിക്കാരുടെ കഷ്ടകാലം അവസാനിക്കുന്നു, ശനി ദേവന്‍റെ കൃപയാല്‍ പണത്തിന്‍റെ പെരുമഴ!! 
 


അതേസമയം, സംഭവത്തില്‍ നടി രശ്മിക മന്ദാന ആദ്യമായി തന്‍റെ പ്രതികരണം അറിയിച്ചു. എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. 


Also Read:  Weekly Career Horoscope 6 - 12 November 2023: ഈ രാശിക്കാര്‍ സാമ്പത്തിക സ്ഥിരതയില്‍ ശ്രദ്ധിക്കുക, ഈ ആഴ്ച തൊഴില്‍പരമായി എങ്ങിനെ?


"എന്‍റേത് എന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീര്‍ത്തും വേദനാജനകമാണ്. ഇത്തരമൊരുഅനുഭവം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകുന്ന നമ്മളോരോരുത്തരെയും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല  ഇത്തരം ഐഡന്‍റിറ്റി മോഷണം നമ്മളിൽ കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയില്‍ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്", രശ്മിക പറഞ്ഞു.
  
അതേസമയം, സംഭവത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. 
ഇത്തരം വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു. 


ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതേപോലെ ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും കമ്പനി നിയമനടപടി നേരിടേണ്ടി വരികയും ചെയ്യും,  അദ്ദേഹം പറഞ്ഞു. 


യഥാര്‍ത്ഥമെന്ന് തോന്നും വിധത്തില്‍ അത്യാധുനിക AI സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകള്‍ എന്നറിയപ്പെടുന്നത്. ഇവ തിരിച്ചറിയുക വലിയ പ്രയാസമാണ്. 


റിപ്പോര്‍ട്ട്‌ അനുസരിച്ച് സാറാ പട്ടേല്‍ എന്ന് പേരുള്ള ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ യുവതിയുടെ വീഡിയോ ആണ്  രശ്മിക മന്ദാനയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഈ യുവതി ഒക്ടോബര്‍ 9 നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ അപ് ലോഡ് ചെയ്തത്.  ഈ യുവതിയ്ക്ക് 415K followers ആണ് ഉള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.