Karipur flight crash: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി..
രാഷ്ട്രപതി ഗവർണർ ആരിഫ് ഖാനുമായി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ന്യുഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
Also read: Karipur flight crash:മരണം 17 കവിഞ്ഞു, 123 പേർക്ക് പരിക്ക് ..!
അപകട വാർത്ത ഞെട്ടലുളവാക്കിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മാത്രമല്ല രാഷ്ട്രപതി ഗവർണർ ആരിഫ് ഖാനുമായി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.