പശുക്കളെക്കുറിച്ച് നിങ്ങൾ എത്രമാത്രം ബോധവാൻമാരാണ്, Kamadhenu Gau Vigyan Prachar Prasar പരീക്ഷ എഴുതു
കേന്ദ്രസർക്കാരിന്റെ 5 ട്രില്യൺ സാമ്പത്തിക സ്വപ്നം നിറവേറ്റുന്നതിൽ പശുവിന് ഒരു പ്രധാന പങ്ക് വഹിക്കാനാകുമെന്നാണ് കമ്മീഷൻ അവകാശപ്പെടുന്നത്.
Cow Science: പശു ഒരു പാൽ നൽകുന്ന മൃഗം മാത്രമല്ലെന്നും നാല് കാലുകളിൽ നടക്കുകയും ഇരിക്കുകയും ചെയ്യുന്ന ഒരു സമ്പൂർണ്ണ ശാസ്ത്രമാണെന്നും ദേശീയ കാമധേനു ആയോഗ് (Rashtriya Kamdhenu Aayog) പറയുന്നു. കേന്ദ്രസർക്കാരിന്റെ 5 ട്രില്യൺ സാമ്പത്തിക സ്വപ്നം നിറവേറ്റുന്നതിൽ പശുവിന് ഒരു പ്രധാന പങ്ക് വഹിക്കാനാകുമെന്നാണ് കമ്മീഷൻ അവകാശപ്പെടുന്നത്.
പശു ശാസ്ത്രം (Cow Science) പ്രോത്സാഹിപ്പിക്കുന്നതിനായി കാമധേനു കമ്മീഷൻ ദേശീയ തലത്തിൽ ഒരു ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കാൻ പോകുന്നു. പശുവിന്റെ ഉപയോഗക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മീഷൻ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്മീഷൻ ചെയർമാൻ വല്ലഭായ് കതിരിയ (Vallabhbhai Kathiria) പറഞ്ഞു.
Also Read: Paytm വഴി 2 മിനിറ്റിനുള്ളിൽ personal loan ലഭിക്കും, അപേക്ഷിക്കേണ്ടവിധം ...
മാത്രമല്ല ഈ വിഷയത്തിൽ Kamadhenu Gau Vigyan Prachar Prasar പരീക്ഷ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പരീക്ഷ 2021 ഫെബ്രുവരി 25 ന് നടക്കും. ഓൺലൈനായി നടക്കുന്ന ഈ പരീക്ഷയിൽ പശുവുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 12 പ്രാദേശിക ഭാഷകളിൽ ആയിരിക്കും ചോദ്യങ്ങൾ. പരീക്ഷയുടെ സിലബസ് പുറത്തുവിട്ടിട്ടുണ്ട്. Rashtriya Kamdhenu Aayog ന്റെ വെബ്സൈറ്റിൽ സിലബസ് ലഭിക്കും.
പരീക്ഷാ പേപ്പറിലുള്ള 4 വിഭാഗങ്ങളിലേയും 100 ചോദ്യങ്ങൾ പരിഹരിക്കാൻ 1 മണിക്കൂർ സമയമാണ് നൽകുന്നത്. പശു പൂർണമായും ശാസ്ത്രമാണെന്നും ആളുകൾക്ക് ഈ ശാസ്ത്രത്തെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും വല്ലഭായ് കതിരിയ പറഞ്ഞു. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് ഈ ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പരീക്ഷയ്ക്ക് യാതൊരുവിധ ഫീസും ഈടക്കുന്നതല്ല.
ഇതിലൂടെ പശുവിനെക്കുറിച്ച് നിരവധി കാര്യങ്ങൾ അറിയാൻ സഹായിക്കുമെന്നും ആയോഗ് (Rashtriya Kamdhenu Aayog) വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പശുവിന്റെ വ്യവസായ സാധ്യതകളേക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും ആയോഗ് വ്യക്തമാക്കുന്നുണ്ട്. കൂടാതെ പരീക്ഷാഫലം പെട്ടെന്ന്തന്നെ പ്രഖ്യാപിക്കുമെന്നും സർട്ടിഫിക്കറ്റുകൾ നൽകുമെന്നും ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Interesting: Maggi യ്ക്ക് എങ്ങനെ ഈ പേര് ലഭിച്ചു? എങ്ങനെ ഇത്രയും ജനപ്രിയ ബ്രാൻഡ് ആയി, അറിയാം..!
പശുവിന്റെ ചാണകം anti radiation ആണ് (cow dung chip)
പശുവിന്റെ ചാണകം anti radiation ആണെന്ന് ദേശീയ കാമധേനു ആയോഗ് ചെയർമാൻ (Vallabhbhai Kathiria) മുൻപ് പറഞ്ഞിരുന്നു. ഇത് എല്ലാവരേയും സംരക്ഷിക്കുന്നുവെന്നും നിങ്ങൾ ഇത് വീട്ടിലേക്ക് കൊണ്ടുവന്നാൽ നിങ്ങളുടെ സ്ഥലം വികിരണരഹിതമായിരിക്കുമെന്നും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷം മുമ്പ് 2019 ഫെബ്രുവരി 6 ന് കേന്ദ്ര സർക്കാർ ദേശീയ കാമധേനു കമ്മീഷൻ സ്ഥാപിച്ചു. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ കീഴിലാണ് ഈ കമ്മീഷൻ വരുന്നത്. ഈ കമ്മീഷന്റെ പ്രധാന ഉദ്ദേശം എന്നു പറയുന്നത് പശുക്കളുടെ വിവിധ ഇനം മൃഗങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കൂടാതെ പശുക്കളേയും പശുക്കിടാക്കളേയും അറുക്കുന്നത് തടയുക കൂടാതെ പശു, ചാണകം, ഗോമൂത്രം എന്നിവയുടെ വാണിജ്യപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.