മുംബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം വര്‍ളി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയുടെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ചത്. രാഷ്ട്രീയ-കായിക-വ്യവസായ രം​ഗത്തെ പ്രമുഖർ കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും ആദരാഞ്ജലി അർപ്പിച്ചു.‌‌


എൻസിപിഎ ഓഡിറ്റോറിയത്തിൽ പൊതുദർശനം നടത്തി. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകിയാണ് വർളിയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.


ടാറ്റ ​ഗ്രൂപ്പിൻറെ തലവനായി 21 വർഷം; രത്തൻ ടാറ്റ വിടപറയുമ്പോൾ നഷ്ടമാകുന്നത് വ്യവസായ രം​ഗത്തെ അതികായനെ


1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ​ഗ്രൂപ്പ് ചെയർമാനായിരുന്നു രത്തൻ ടാറ്റ. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും ആരോഗ്യനില വഷളായി. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചത്.


കഴി‍ഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തിലായിരുന്നു. രത്തൻ ടാറ്റയാണ് 21 വർഷം ടാറ്റ ​ഗ്രൂപ്പിനെ നയിച്ചത്. ഇതിനിടെ ടാറ്റ ​ഗ്രൂപ്പിന്റെ വരുമാനം 40 മടങ്ങായി വർധിച്ചു. ലാഭത്തിലും 50 മടങ്ങ് വർധനവുണ്ടായി. ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ ടാറ്റ ​ഗ്രൂപ്പിന് കീഴിലായത് രത്തൻ ടാറ്റ ചെയർമാനായി ഇരുന്ന കാലയളവിലാണ്. 2012 ഡിസംബർ 28ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. ഒരു ലക്ഷം രൂപയ്ക്ക് കാർ,  സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ എന്നിവ യാഥാര്‍ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.1961ല്‍ ടാറ്റ സ്റ്റീല്‍സില്‍ ആണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.