Mumbai: 83 കാരനായ വ്യവസായി രത്തന്‍ ടാറ്റയെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ, അതിന്  കാരണവുമുണ്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ അദ്ദേഹം ചെയ്ത ഒരു പ്രവൃത്തിയാണ് അദ്ദേഹത്തിന്  ഇത്രമാത്രം  കൈയടി നേടിക്കൊടുത്തത്.


എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്  ഇന്ത്യയിലെ വന്‍ വ്യവസായിയായ രത്തന്‍ ടാറ്റ  (Ratan Tata) മറ്റുള്ളവരില്‍നിന്നും ഏറെ വ്യത്യസ്തനാണ് എന്നത്. ബിസിനസിനൊപ്പം കൂടുതല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന അദ്ദേഹം ഇക്കാരണങ്ങളാല്‍  ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുമുണ്ട്. 


എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹം ഒരു കുടുംബത്തിന്  surprise നല്‍കി.  രോഗബാധിതനായ മുന്‍ ജീവനക്കാരനെ  സന്ദര്‍ശിക്കാന്‍ അദ്ദേഹമെത്തി. കിലോമീറ്ററുകള്‍ താണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ  യാത്ര.


മുംബൈയില്‍ (Mumbai) നിന്ന് പൂനെയിലെ  (Pume) ജീവനക്കാരന്‍റെ  വീട്ടിലെത്തി അസുഖ വിവരം തിരക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരന്‍റെ  സുഹത്ത് യോഗേഷ് ആണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പകര്‍ത്തി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.


കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ജീവനക്കാരന്‍ രോഗബാധിതനായിരുന്നു. ഇതറിഞ്ഞതോടെയാണ് പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചത്.


യോഗേഷ് ദേശായിയുടെ കുറിപ്പ് ഇങ്ങനെ:-


'രണ്ടുവര്‍ഷമായി രോഗബാധിതനായ തന്‍റെ  മുന്‍ ജീവനക്കാരനെ കാണാന്‍ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരന്‍ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാര്‍. മാധ്യമങ്ങളില്ല. സുരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്‌നേഹം മാത്രം. പണം എല്ലാമല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങയെ വണങ്ങുന്നു… സര്‍ ബഹുമാനത്തോടെ ഞാന്‍ തല കുനിക്കുന്നു '


Also read: അക്രമ മാര്‍ഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ല, വീണ്ടും ആഗോളശ്രദ്ധ നേടി മോദിയുടെ ട്വീറ്റ്


ജീവനക്കാരന്‍റെ സുഹൃത്തായ യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. യോഗേഷിന്‍റെ  കുറിപ്പ് വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒട്ടനവധി പേരാണ്  രത്തന്‍ ടാറ്റയെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്ത് രംഗത്തെത്തിയത്...