RBI Governor: 2024-25ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7% വളർച്ച നേടുമെന്ന് ആർബിഐ ഗവർണർ
RBI Governor about Indian economy: പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.2 ശതമാനമാണ്. സമീപ വർഷങ്ങളിൽ ഗവൺമെന്റ് നടപ്പാക്കിയ ഘടനാപരമായ പരിഷ്കാരങ്ങളാണ് ശക്തമായ വളർച്ചയ്ക്ക് കാരണമെന്ന് ഗവർണർ ദാസ് പറഞ്ഞു.
ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയിൽ അസ്ഥിരതയുണ്ടെങ്കിലും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയും 2024-25 സാമ്പത്തിക വർഷത്തിൽ അത് 7 ശതമാനം വളരുകയും ചെയ്യുമെന്ന് ആർബിഐ ഗവർണർ. സ്വിറ്റ്‌സർലൻഡിലെ ടാബോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്.
ആഗോളതലത്തിൽ വരുന്ന മാക്രോ ഇക്കണോമിക് ഡാറ്റ ഈ വളർച്ചാ പാതയിലേക്ക് വിരൽ ചൂണ്ടുന്നു. പണപ്പെരുപ്പം പതിയെ കുറഞ്ഞുവരികയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലും വികസന സ്ഥിതി മികച്ചതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും വിപണി പുതിയ ഉയരങ്ങളിലെത്തുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമൂലം 2024-25 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 7 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ജനനതീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് അനുവദിക്കില്ല; ഇപിഎഫ്ഒ
പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.2 ശതമാനമാണ്. സമീപ വർഷങ്ങളിൽ ഗവൺമെന്റ് നടപ്പാക്കിയ ഘടനാപരമായ പരിഷ്കാരങ്ങളാണ് ശക്തമായ വളർച്ചയ്ക്ക് കാരണമെന്ന് ഗവർണർ ദാസ് പറഞ്ഞു, ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഇടത്തരം, ദീർഘകാല വളർച്ചാ സാധ്യതകൾ മെച്ചപ്പെടുത്തി. 2022-ൽ പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഗണ്യമായി കുറഞ്ഞു. ആഗോള തലത്തിൽ സമീപകാലത്തുണ്ടായ മാറ്റങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. ലോകമെമ്പാടും പണപ്പെരുപ്പം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും പ്രതീക്ഷിച്ചതിലും മികച്ച വളർച്ച കൈവരിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.