ന്യുഡൽഹി: കോറോണ രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പണലഭ്യത ഉറപ്പുവർത്തുന്നതിന് നടപടികളുമായി റിസർവ് ബാങ്ക് രംഗത്ത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ റിവേഴ്സ് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.  കൂടാതെ ചെറുകിട മേഖലയ്ക്കായി 50,000 കോടി രൂപയുടെ പാക്കേജും ഗവർണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.  


Also read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂട്ടിയ ക്ഷാമബത്ത മരവിപ്പിക്കും 


വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളിൽ നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുക, വിപണിയുടെ സമ്മർദ്ദം സുഖമമാക്കുക എന്നിങ്ങനെ നാലു ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഗവർണരുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 


ചെറുകിട മേഖലയെ സംരക്ഷിക്കുന്നതിനായി നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കായി 50,000 കോടി രൂപയുടെ പാക്കേജാണ് RBI പ്രഖ്യാപിച്ചത്.  കൂടാതെ സംസ്ഥാനങ്ങൾക്ക് മൊറോണ പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ടും അനുവദിക്കും. 


Also read: Corona സമയത്ത് ഇന്ത്യയെ ഓർത്ത് മെലാനിയ...


ആഗോള വ്യാപകമായി സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ സാഹചര്യത്തിൽ രാജ്യം 1.9 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ 2020-21 ൽ രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്നും പറഞ്ഞു.  


ഈ സമയം അടിയന്തിര നടപടികൾ എടുക്കേണ്ട സഹചര്യമാണ് ഉള്ളതെന്നും കാര്യങ്ങൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  വാർത്താസമ്മേളനത്തിൽ   ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു തുടക്കം.  കൂടാതെ സാഹചര്യം വിലയിരുത്തിയ ശേഷം മൂന്നാം ഘട്ട പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്കിയിട്ടുണ്ട്.