Vacancy: ആർബിഐയിൽ ഗ്രേഡ് ബി ഓഫീസർ, അസിസ്റ്റന്റ് മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം
ഗ്രേഡ് ബി ഓഫീസർ ജനറൽ, ഗ്രേഡ് ബി ഓഫീസർ ഡിഇപിആർ എന്നിവയിലേക്കാണ് ഒഴിവുകൾ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് സംബന്ധിച്ച വിജ്ഞാപനം ആർബിഐ പുറത്തിറക്കി. ഉദ്യോഗാർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗ്രേഡ് ബി ഓഫീസർ ജനറൽ, ഗ്രേഡ് ബി ഓഫീസർ ഡിഇപിആർ എന്നിവയിലേക്കാണ് ഒഴിവുകൾ.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. മാർച്ച് 28 മുതൽ അപേക്ഷകൾ സമർപ്പിക്കാനാകും. ഏപ്രിൽ 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ അയക്കുന്ന ഉദ്യോഗാർഥികൾ 21 വയസ് പൂർത്തിയായവരാകണം. പരമാവധി പ്രായപരിധി 30 വയസാണ്. ഉദ്യോഗാർഥികൾ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പാസായിരിക്കണം. ഗ്രേഡ് ബി ഓഫീസർ തസ്തികയിൽ 294 ഒഴിവുകളും അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒമ്പത് ഒഴിവുകളുമാണുള്ളത്. ആകെ 303 തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...