ന്യൂഡല്‍ഹി: Yes Bank പ്രതിസന്ധിയില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

Yes Bank പ്രതിസന്ധി റിസർവ് ബാങ്ക് (RBI) നിരന്തരം നിരീക്ഷിക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും അവർക്ക് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.


Yes Bankന്‍റെ പുനഃസംഘടന ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI, Yes Bankല്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. Yes Bankലെ പ്രതിസന്ധിയെ കുറിച്ച്‌​ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്​ ധനമന്ത്രിയുടെ പ്രതികരണം.


കൂടാതെ, 2017 മുതല്‍ റിസർവ് ബാങ്കിന്‍റെ നിരീക്ഷണത്തിലാണ് Yes Bank എന്നും അന്ന് മുതല്‍ തന്നെ ബാങ്കിന്‍റെ  ഭരണപരമായ കാര്യങ്ങളില്‍ ചില പ്രശ്​നങ്ങള്‍ കണ്ടെത്തിയിരുന്നതായും അവര്‍ പറഞ്ഞു. വായ്​പകള്‍ അനുവദിച്ചതിലെ പ്രശ്​നങ്ങള്‍ Yes Bankന്​ പ്രതിസന്ധി സൃഷ്​ടിച്ചുവെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്​തമാക്കി. Yes Bank​​ന്‍റെ  നിക്ഷേപങ്ങളേയും ബാധ്യതകളേയും പ്രതിസന്ധി ബാധിക്കില്ല. ഒരു വര്‍ഷത്തേക്ക്​ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.


2019ല്‍ സെബിയും Yes Bankലെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്​ ക്രമക്കേടുകളില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ട്​. എന്ത്​ സംഭവിച്ചാലും നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്നും ധനമന്ത്രി ഉറപ്പ്​ നല്‍കി.


അതേസമയം, Yes Bank പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.