റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാനേജർ പോസ്റ്റ് ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 20 ആണ്. 2023 ജൂൺ 23ന് ആണ് പരീക്ഷ നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023; ഒഴിവ് വിശദാംശങ്ങൾ


ഗ്രേഡ് 'ബി' ലീഗൽ ഓഫീസർ: ഒരു പോസ്റ്റ്
ലൈബ്രറി മാനേജർ (ടെക്‌നിക്കൽ- സിവിൽ): മൂന്ന് തസ്തികകൾ
അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ): ഒരു പോസ്റ്റ്
ഗ്രേഡ് 'എ' പ്രൊഫഷണൽ (അസിസ്റ്റന്റ് ലൈബ്രേറിയൻ): ഒ‌രു പോസ്റ്റ്


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023; പ്രധാനപ്പെട്ട തിയതികൾ


അപേക്ഷകളുടെ രജിസ്‌ട്രേഷനും ഫീസ്/ഇൻറിമേഷൻ ചാർജുകൾ അടയ്‌ക്കാനുമുള്ള വെബ്‌സൈറ്റ് ലിങ്ക് 2023 മെയ് 29 മുതൽ ആരംഭിച്ചു. പരീക്ഷാ തീയതി (ഗ്രേഡ് 'എ'യിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ ഒഴികെ): 2023 ജൂലൈ 23


അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് rbi.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.


ALSO READ: AFCAT 2 Registration: ഇന്ത്യൻ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം


തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ പരീക്ഷ പേപ്പർ 1 ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്, ഓഫ്‌ലൈൻ പരീക്ഷ പേപ്പർ 2 ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്, തുടർന്ന് അഭിമുഖം ഉണ്ടായിരിക്കും.


അപേക്ഷാ ഫീസ്: ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗത്തിന്, അപേക്ഷാ ഫീസ് 600 രൂപയാണ് (18 ശതമാനം ജിഎസ്ടി) എസ് സി / എസ് ടി/ പിഡബ്ല്യുബിഡി വിഭാഗത്തിന് അപേക്ഷാ ഫീസ് 100 രൂപ (18 ശതമാനം ജിഎസ്ടി) ആണ്. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കേണ്ടതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.