Tunnel Rescue Update: നിങ്ങളുടെ ക്ഷമയും ധൈര്യവും എല്ലാവര്‍ക്കും പ്രചോദനം; പ്രധാനമന്ത്രി മോദി
Tunnel Rescue Update: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ ഈ സുഹൃത്തുക്കൾ ഇപ്പോൾ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാവില്ല, പ്രധാനമന്ത്രി പറഞ്ഞു.
Tunnel Rescue Update: ഒടുവില്‍ രാജ്യം കാത്തിരുന്ന ആ സന്തോഷവാര്‍ത്ത എത്തി. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പതിനേഴ് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് 41 തൊഴിലാളികളെ പുറത്തെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ 17 ദിവസമായി ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. 'ഉത്തരകാശിയിലെ നമ്മുടെ തൊഴിലാളി സഹോദരങ്ങളെ തുരങ്കത്തിൽ നിന്ന് പുറത്തെത്തിയ്ക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിനട്ട് വിജയം എല്ലാവരേയും വികാരഭരിതരാക്കുന്നതാണ്, നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനമാണ്, നിങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യവും നല്ല ആരോഗ്യവും നേരുന്നു", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ ഈ സുഹൃത്തുക്കൾ ഇപ്പോൾ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാവില്ല, പ്രധാനമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു, അവരുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ തൊഴിലാളി സഹോദരങ്ങൾക്ക് പുതുജീവൻ നൽകി. ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും മാനവികതയുടെയും ടീം വർക്കിനട്ട്യും മഹത്തായ മാതൃക വെച്ചിരിക്കുന്നു, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളേയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച രാത്രി 7.45ഓടെയാണ് ടണലില്‍ കുടുങ്ങിയ തൊഴിലാളികളില്‍അഞ്ചുപേരെ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ബാക്കിയുള്ളവരേയും പുറത്തെത്തിച്ചു. ടണലിന് മുന്നില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും സ്ഥലത്ത് എത്തിയിരുന്നു.
സില്‍ക്യാരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെക്കാണ് തൊഴിലാളികളെ ആദ്യം കൊണ്ടുപോയിരിയ്ക്കുന്നത്.
ഈ മാസം 12നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.