New Delhi: കോവിഡ് മരുന്നായ  ' Fabiflu' അനധികൃതമായി വാങ്ങിക്കുകയും  കൈവശം വയ്ക്കുകയും  കോവിഡ് രോഗികളുടെ ഇടയില്‍ വിതരണം ചെയ്യുകയും  ചെയ്‌തത  സംഭവത്തില്‍   ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍  (Gautam Gambhir Foundation) കുറ്റക്കാരാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയ  സംഭവത്തില്‍ പ്രതികരണവുമായി BJP MP Gautam Gambhir... 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതി എന്ത് തീരുമാനിച്ചാലും അത് നേരിടാന്‍ താന്‍  തയ്യാറാണെന്ന്  ഗൗതം ഗംഭീര്‍ പറഞ്ഞു.  "വിഷയം ഇപ്പോള്‍  കോടതിയിലാണ്. കോടതി എന്ത് തീരുമാനിച്ചാലും അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും", ഗൗതം  ഗംഭീര്‍ (Gautam Gambhir)  പറഞ്ഞു.


കഴിഞ്ഞ ദിവസമാണ്  കോവിഡ്  മരുന്ന് പൂഴ്ത്തി വച്ചുവെന്ന പരാതിയില്‍  ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍  കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തുന്നത്. അതേസമയം,  ഫൗണ്ടേഷന്‍, മരുന്ന് ഡീലര്‍മാര്‍ എന്നിവരടക്കുമുള്ളവര്‍ക്കെതിരെ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്നും  ഡ്രഗ് കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചു. 


ഈ നടപടികളിലൂടെ  Gautam Gambhir Foundation, Drugs and Cosmetics Actല്‍ പറയുന്ന  വ്യവസ്ഥകളും അതിലെ ചട്ടങ്ങളും ലംഘിച്ചു,   ഇത്തരം നിയമ ലംഘനം  സെക്ഷൻ 27 (ബി) (iii), 27 (ഡി) പ്രകാരം കുറ്റകരമാണ്,  ഡ്രഗ് കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വേളയില്‍ കോടതില്‍ പറഞ്ഞു. 


 പരാതിയില്‍ ഡ്രഗ് കണ്‍ട്രോളര്‍  ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട്  Gautam Gambhir Foundationന് അനുകൂലമായിരുന്നു.  എന്നാല്‍,  രാജ്യത്ത് കോവിഡ് മരുന്നുകളുടെ ക്ഷാമം രൂക്ഷമായ അവസരത്തില്‍   Gautam Gambhir Foundationന് എങ്ങനെ ഇത്രയധികം മരുന്നുകള്‍ സംഭരിക്കുവാന്‍ സാധിച്ചുവെന്ന കോടതിയുടെ  ചോദ്യത്തിന് രാജ്യത്ത് കോവിഡ് മരുന്ന് ക്ഷാമം ഇല്ലെന്നും     ഡ്രഗ് കണ്‍ട്രോളര്‍ മറുപടി നല്‍കിയിരുന്നു.


Also Read: Gautam Gambhir: അനധികൃതമായി കോവിഡ് മരുന്ന് കൈവശം വച്ചു, ഗൗതം ഗംഭീറിന്‍റെ സംഘടനയ്‌ക്ക് കുരുക്ക്


എന്നാല്‍,  ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ  കഠിനമായി വിമര്‍ശിച്ച കോടതി ശരിയായ അന്വേഷണ  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സമയം നല്‍കുകയായിരുന്നു. ഇത്തരത്തില്‍  മരുന്ന്  വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ നിയമം അനുശാസിക്കുന്ന ലൈസൻസൊന്നും അദ്ദേഹത്തിന്‍റെ  ഫൗണ്ടേഷന് ഇല്ല എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.


കോവിഡ്​ ചികിത്സക്കുപയോഗിക്കുന്ന മരുന്നിന്​  ക്ഷാമം നേരിടുമ്പോള്‍ രാഷ്​ട്രീയക്കാര്‍ക്ക്​ എങ്ങനെ ഇത്തരം മരുന്നുകള്‍ സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നതെന്ന ​​പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നുള്ള നടപടി ക്രമങ്ങളിലാണ്  ഈ വിവരങ്ങള്‍  പുറത്തുവന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.