തിളച്ച എണ്ണയിൽ കൈമുക്കി ചിക്കൻ ഫ്രൈ ചെയ്യാൻ പറ്റുമോ? കൈ പൊള്ളി കുമിളക്കും. ഇത്തരമൊരു വീഡിയോ ആണ് വൈറലായത്.ഭക്ഷണ വിൽപനക്കാരൻ ചുട്ടുപൊള്ളുന്ന എണ്ണയിൽ വിരലുകൾ മുക്കി അതിൽ ചിക്കൻ വറുക്കുന്നത് കാണാം. @nonvegfoodie എന്ന പേജാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്


COMMERCIAL BREAK
SCROLL TO CONTINUE READING

വീണ്ടും ചൂടായ എണ്ണയിൽ കൈ മുക്കി വറുത്ത ചിക്കൻ കഷണങ്ങൾ എടുക്കുന്നു. കഷണങ്ങൾ പുറത്തെടുത്ത ശേഷം, അയാൾ വറുത്ത ചിക്കൻ ഒരു പാത്രത്തിൽ ഇട്ടു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത് ഇതിനോടകം 59,000-ലധികം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്കുണ്ട്.


Also Read: viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!


അതേ സമയം ആശ്ചര്യത്തിന് പുറമെ ചിലർ ഇത്തരം പാചകങ്ങളുടെ  ശുചിത്വവും സുരക്ഷാ പ്രശ്നങ്ങളും കമൻറിൽ പറയുന്നുണ്ട്. ”അവൻ ആദ്യം തന്റെ കൈകൾ വെള്ളത്തിൽ നനച്ചു .. എന്നിട്ട് അയാൾക്ക് തിളച്ച എണ്ണയിൽ എളുപ്പത്തിൽ മുക്കാനാകും വീഡിയോയുടെ വിശദീകരണം ഇത്തരത്തിലാണ് ഒരാൾ നൽകിയത്.



Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം


ഉരുക്ക് മനുഷ്യൻ അവൻ ഒട്ടും ഉരുകുന്നില്ല  ഇംപ്രസീവ് തുടങ്ങിയ കമൻറുകളും പലരും വീഡിയോയ്ക്ക് താഴെ പറയുന്നുണ്ട്. മ "യഥാർത്ഥ ജീവിതത്തിലെ അയൺ മാൻ എന്നാണ് ചിലർ നൽകിയ കമൻറ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.