ഇവിടെ സ്ഥിര നിക്ഷേപത്തിന് കൊടുക്കുന്നത് റെക്കോർഡ് പലിശ; 60 മാസം വരെ നിക്ഷേപിക്കാം
ഇവിടെ പരിശോധിക്കുന്നത് ശ്രീറാം ഫിനാൻസ് നൽകുന്ന സ്ഥിര നിക്ഷേപ പലിശയെ പറ്റിയാണ്
ശരാശരി ഒരു ബാങ്കിൽ നിങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന് എത്ര രൂപ വരെ പലിശ ലഭിക്കും ദേശ സാത്കൃത ബാങ്കുകളിൽ ഇത് 5 ശതമാനം വരെ മാത്രമെ ലഭിക്കുകയുള്ളു. സഹകരണ ബാങ്കിൽ ചിലപ്പോൾ ആറ്, ആറര ശതമാനം വരയും ലഭിച്ചേക്കാം. എന്നാൽ ഇതിലൊന്നും പെടാത്ത മറ്റൊരു വിഭാഗമുണ്ട് അതാണ് എൻബിഎഫ്സികൾ.
ഇവിടെ പരിശോധിക്കുന്നത് ശ്രീറാം ഫിനാൻസ് നൽകുന്ന സ്ഥിര നിക്ഷേപ പലിശയെ പറ്റിയാണ്. സമീപകാലത്താണ് അവർ തങ്ങളുടെ സ്ഥിര നിക്ഷേപത്തിന് പലിശ വർധിപ്പിച്ചത്. 12- മുതൽ 60 വരെ മാസങ്ങൾക്കായുള്ള പലിശ നിരക്കാണ് ഇത്. അതായത് ഇക്കാലയളവിൽ നിങ്ങൾ ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസിൽ നിക്ഷേപിച്ചാൽ 6.75 മുതൽ 7.25 വരെ പലിശ നിരക്കിൽ നിങ്ങൾക്ക് എഫ്ടി നിക്ഷേപിക്കാം.
ALSO READ: Viral video: വളർത്തുനായയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനോട് പോരാടി കുട്ടികൾ- വീഡിയോ വൈറൽ
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ
മെയ് 20 മുതലാണ് കമ്പനി നിരക്കുകളിൽ മാറ്റം വരുത്തിയത്.15 മാസം, 30 മാസം, 45 മാസം എന്നിങ്ങനെയുള്ള എഫ്ഡികൾക്ക് യഥാക്രമം 7.25%, 8%, 8.15% എന്നിങ്ങനെയാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് (നിക്ഷേപ തീയതി പ്രകാരം 60 വയസ്സ് പൂർത്തിയാക്കിയ ആളുകൾക്ക്) എല്ലാ നിക്ഷേപങ്ങൾക്കും 0.50% അധിക പലിശ ലഭിക്കും.
ഇന്ത്യയിലുടനീളം 1,854 ശാഖകൾ കമ്പനിക്കുണ്ട്.കൂടാതെ പ്രീ-ഓൺഡ് കൊമേഴ്സ്യൽ വെഹിക്കിൾ (സിവി) ഫിനാൻസിങ്, പുതിയ സിവി ഫിനാൻസിങ്, ആക്സിഡന്റൽ റിപ്പയർ ലോൺ, ടയർ ലോൺ, വർക്കിംഗ് ക്യാപിറ്റൽ ഫിനാൻസ് തുടങ്ങിയവയും കമ്പനി നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...