അ​ഗ്നിവീറിന്റെ സൈനിക റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം . അഗ്നിവീർ സേന റിക്രൂട്ട്‌മെന്റിന്റെ വെബ് പോർട്ടലിൽ അപേക്ഷ നൽകാനുള്ള സമയം മാർച്ച് 15 രാത്രി അവസാനിക്കുമെന്ന് മുസാഫർപൂർ ഉൾപ്പെടെയുള്ള വടക്കൻ ബിഹാറിന്റെ പ്രസിഡന്റ് സൈനിക മെഡൽ കേണൽ ബാബി ജസ്രോതിയ അറിയിച്ചു. പതിനേഴര വയസ് മുതൽ 21 വയസ് വരെ പ്രായമുള്ള ആളുകൾക്ക് ഈ പദ്ധതി പ്രകാരം ജോലിക്ക് അപേക്ഷിക്കാമെന്ന് അദ്ദേഹം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സേനയിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനായി കരസേന മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യം എൻട്രൻസ് എക്സാം, ശാരീകര പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവയാണവ. മുമ്പ് അ​ഗ്നിവീർ റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികൾ ആദ്യം ശാരീരിക ക്ഷമത പരീക്ഷയും പിന്നീട് അവരുടെ മെഡിക്കൽ പരിശോധനയും നടത്തണമായിരുന്നു. അവസാന ഘട്ടമായാണ് സിഇഇ യോഗ്യത നേടുന്നത്.


ALSO READ: Agniveer recruitment: അ​ഗ്നിവീർ റിക്രൂട്ട്മെന്റിൽ മാറ്റങ്ങൾ; പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയാം


ഈസ്റ്റ് ചമ്പാരൻ (മോത്തിഹാരി), വെസ്റ്റ് ചമ്പാരൻ (ബേട്ടിയ), ഷിയോഹർ, സിതാമർഹി, ദർഭംഗ, മധുബാനി, സമസ്തിപൂർ, മുസാഫർപൂർ എന്നിവിടങ്ങളിൽ നിന്നുള്ള  ഉദ്യോഗാർത്ഥികൾക്ക് www.joinindianarmy.nic.in ൽ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി 15 മാർച്ച് 2023 ആണ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ക്ലർക്ക് എസ്‌കെടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഓൺലൈനായി അപേക്ഷിച്ച ശേഷം ആദ്യ ഘട്ടമായി പരീക്ഷ എഴുതണം.


ഓൺലൈൻ സിഇഇ കേന്ദ്രത്തിനായി അപേക്ഷകർക്ക്  5 കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം. സിഇഇ പരീക്ഷ ഈ വര്ഷം ഏപ്രിലിൽ സംഘടിപ്പിക്കും. ഓൺലൈൻ സിഇഇയിൽ യോഗ്യത നേടുന്നവർക്ക് മാത്രമേ റാലിയിലേക്ക് പ്രവേശനം ലഭിക്കൂ. ഈ പരീക്ഷയ്ക്ക് ശേഷം മാത്രമേ അടുത്ത ഘട്ടങ്ങളുടെ തീയതി തീരുമാനിക്കുകയുള്ളു. രജിസ്ട്രേഷൻ, യോഗ്യത, ബോണസ് മാർക്കുകൾ എന്നിവയിൽ ഇത്തവണ മാറ്റമുണ്ട്. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം.


www.joinindianarmy.nic.in  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ.


10/12 ക്ലാസ്സുകളിലെ മാർക്കുകൾ അടക്കം ഈ വർഷം അപേക്ഷയിൽ ഉൾപ്പെടുത്തണം 


 250 രൂപയാണ് അപേക്ഷ ഫീസ് 


അപേക്ഷ നൽകിയാൽ ഓൺലൈൻ കമ്പ്യൂട്ടർ സെന്ററുകളിൽ കോമൺ എൻട്രൻസ് എക്സാം എഴുതണം 


പരീക്ഷയ്ക്ക് എത്തുന്നവർ അഡ്മിറ്റ് കാർഡ് ഹാജരാക്കണം


പരീക്ഷയ്ക്ക് ശേഷം മെറിറ്റ് ലിസ്റ്റ് ഹാജരാക്കുകയും, തുടർന്ന് മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുകയും ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.