ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താത്ത റഹാന്‍ വദ്രയ്ക്കും കുടുംബത്തിനുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഹാന്‍ വദ്ര ആരാണെന്നു വിവരിക്കേണ്ട ആവശ്യമില്ലല്ലോ, പേരില്‍ തന്നെ ഉണ്ട്. അതെ, റോബര്‍ട്ട്‌ വദ്രയുടെയും പ്രിയങ്ക ഗാന്ധിയുടെയും  മൂത്ത മകനാണ് റഹാന്‍ വദ്ര. 


എന്നാല്‍, മകന്‍ വോട്ട് ചെയ്യാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. പരീക്ഷയായതിനാലാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. 


തിരഞ്ഞെടുപ്പിന് മുന്‍പാണ് സഹോദരി മിറായോടൊപ്പ൦ റഹാന്‍ ലണ്ടനിലേക്ക് പോയത്.ഉത്തര്‍പ്രദേശില്‍ നടന്ന കോണ്‍ഗ്രസ് പ്രചരണ പരിപാടികളില്‍ സാന്നിധ്യമായിരുന്നു റഹാനും മിറായയും.