ന്യൂഡൽഹി: കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റില്‍ (Covid Vaccine Certificate) പ്രധാനമന്ത്രിയുടെ (Prime Minister) ചിത്രം ഉൾപ്പെടുത്തുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ (Central Government). ബോധവത്കരണത്തിന്റെ (Awareness) ഭാ​ഗമായാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം ആവശ്യമാണോയെന്നും നിര്‍ബന്ധമായും അത് ഉൾപ്പെടുത്തേണ്ടത് ഉണ്ടോയെന്നുമായിരുന്നു രാജ്യസഭയിൽ (Rajya Sabha) ഉയർന്ന ചോദ്യം. കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കറാണ് (Congress MP Kumar Ketkar) ചോദ്യം ഉന്നയിച്ചത്. 


Also Read: Cocktail Covid Vaccine : കോവിഷീൽഡും കോവാക്സിനും മിശ്രണം ചെയ്‌ത്‌ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് അനുമതി


കോവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രവും അദ്ദേഹത്തിന്റെ വാക്കുകളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു ചോദ്യത്തിന് മറുപടി നൽകിയത്. ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ (Bharati Pravin Pawar) ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന്‍ വിതരണത്തിന്‍റെ ധാര്‍മ്മികതയും നൈതികതയും ജനത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് കൊണ്ടാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. വാക്സിനേഷന് ശേഷവും ജനങ്ങൾ കോവിഡ് പ്രോട്ടക്കോൾ പാലിക്കണമെന്ന സന്ദേശവും ഇതിലൂടെ നൽകുന്നു. 


Also Read: India COVID Update : രാജ്യത്ത് 38,353 പേർക്ക് കൂടി കോവിഡ് രോഗബാധ; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്ന് തന്നെ


ലോകാരോഗ്യ സംഘടനയുടെ (World Health Authority) മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് കോവിന്‍ പോര്‍ട്ടലില്‍ (CoWin portal) നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്‍പ് ഏതെങ്കിലും സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കേത്കര്‍ ചോദിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഈ ചോദ്യം ഉയര്‍ത്തിയത്.


Also Read: Covid Vaccine :  സംസ്ഥാനങ്ങൾക്ക് ഇത് വരെ 52.37  കോടിയിൽ  അധികം  വാക്സിൻ  ഡോസുകൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തായിരിന്നു കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നത്. വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് രാഷ്ട്രീയ നീക്കം ആണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.  പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബ്, ജാർഖണ്ഡ്, ഛത്തീസ്​ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് നരേന്ദ്രമോദിയുടെ ഫോട്ടോ നീക്കം ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.