ചെന്നൈ: അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. ഹർജിയിൽ ഉടനടി വാദം കേൾക്കണമെന്ന ആവശ്യം കോടതി തള്ളി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹാര്‍ നേതൃത്ത്വത്തിലുള്ള ബഞ്ചാണ് വാദം കേട്ടത്. ശശികലയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചിട്ടല്ലെന്നും ഹർജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും വ്യക്തമാക്കിയാണു കോടതി തള്ളിയത്. 


അഡ്വ. ജി.എസ്. മണിയാണ് ശശികല മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്നത് ഭരണഘടനവിരുധമാണെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജ്ജി സമര്‍പ്പിച്ചത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധിവരുന്നതുവരെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്നായിരുന്നു ആവശ്യം.


ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ തലപ്പത്ത് എത്തിയ ശശികല മുഖ്യമന്ത്രിയാകുന്നതില്‍ വിവിധ തലങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുകയാണ്. വിധി ശശികലയ്ക്ക് അനുകൂലമല്ലെങ്കില്‍ ഇടപ്പള്ളി പളനി സ്വാമിയെ പകരം മുഖ്യമന്ത്രിയാക്കിയേക്കും എന്ന സൂചനയുമുണ്ട്.


അതേസമയം, ശശികല ഒളിവിൽ പാര്‍പ്പിച്ചിരിക്കുന്ന അണ്ണാ ഡി.എം.കെ എം.എ.ല്‍എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ മറ്റൊരു ഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് ഇന്ന് പരിഗണിച്ചേക്കുമെന്ന് കരുതുന്നു. നിലവലില്‍ മഹാബലിപുരം, കൽപകം, ചെന്നൈ എന്നിവടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ആണ് എം.എൽ.എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.