Driving License, RC എന്നിവ ഉടനടി പുതുക്കുക്കുക, അല്ലെങ്കിൽ പണി കിട്ടും!
ഡിസംബർ 31 മുതൽ അനധികൃത ലൈസൻസുള്ളവർക്കെതിരെ നടപടിയെടുക്കും.
ന്യുഡൽഹി: കൊറോണ മഹാമാരി ലോകമെമ്പാടും പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഏർപ്പെടുത്തിയ lock down കാരണം കേന്ദ്ര സർക്കാർ ഈ വർഷം ഡിസംബർ 31 വരെ ഗതാഗത നിയമങ്ങളിൽ ഇളവ് നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2020 മാർച്ച് മുതൽ അസാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ (Driving License) ആർസികൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്നിവയുള്ള വാഹനങ്ങൾക്ക് ഗതാഗത വകുപ്പ് ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ല.
എന്നാൽ ഡിസംബർ 31 മുതൽ അനധികൃത ലൈസൻസുള്ളവർക്കെതിരെ നടപടിയെടുക്കും. അതിനാൽ നിങ്ങളുടെ ലൈസൻസിന്റെയും ആർസിയുടെയും (RC) സാധുത കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ പുതുവർഷത്തിന് മുമ്പായി അവ പുതുക്കുക അല്ലാത്തപക്ഷം വാഹനം ഓടിക്കുന്നവർക്ക് പണി കിട്ടും.
Also Read: ഗർഭനിരോധന ഗുളികകൾ കൊണ്ട് ഗുണങ്ങളും? പുതിയ കണ്ടെത്തൽ!
ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് 5000 രൂപ പിഴ
പുതിയ മോട്ടോർ വാഹന നിയമമനുസരിച്ച് കാറിനോ ഇരുചക്ര വാഹന ഡ്രൈവർക്കോ സാധുവായ ലൈസൻസ് ഇല്ലെങ്കിലോ അല്ലെങ്കിൽ അവരുടെ ലൈസൻസ് (LC) കാലഹരണപ്പെട്ടാലോ പിടിക്കപ്പെട്ടാൽ 5000 രൂപയാണ് പിഴ ഈടാക്കുന്നത്. ഗതാഗത വകുപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഡിസംബർ 31 ന് ശേഷം ഗതാഗത നിയമങ്ങളിൽ ഇളവ് നീട്ടുന്നില്ലെങ്കിൽ ഡ്രൈവർമാർക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
DL, RC എന്നിവ ഈ രീതിയിൽ പുതുക്കും (DL and RC will renew in this way)
നിങ്ങളുടെ DL, RC എന്നിവ പുതുക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നെങ്കിൽ ഇതിനായി നിങ്ങൾ ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് parivahan.gov.in സന്ദർശിക്കുക. ഇതിനുശേഷം സൈറ്റിലെ ഡ്രൈവിംഗ് ലൈസൻസ് സേവനത്തിന്റെ ഓപ്ഷനിൽ നിങ്ങൾ ക്ലിക്കുചെയ്യണം. ഇത് ക്ലിക്കുചെയ്യുമ്പോൾ നിങ്ങളോട് ഡിഎൽ നമ്പറിന്റെ വിശദാംശങ്ങൾ ചോദിക്കും. ഇത് പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അടുത്തുള്ള ആർടിഒ ഓഫീസിലേക്ക് പോയി സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് പണമടയ്ക്കുകയും ചെയ്യും. നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങൾ ആർടിഒ ഓഫീസിൽ പരിശോധിക്കുകയും നിങ്ങളുടെ രേഖകൾ പരിശോധിക്കുകയും ചെയ്യും. ഇതിനുശേഷം നിങ്ങളുടെ ലൈസൻസ് പുതുക്കും. ഇതേ രീതിയിൽ നിങ്ങളുടെ ആർസിയും നിങ്ങൾക്ക് പുതുക്കാം.