ബീഹാർ കോകിലയെന്ന് അറിയപ്പെടുന്ന പ്രശസ്ത നാടൻപാട്ട് ഗായിക പത്മഭൂഷൺ ശാരദ സിൻഹ(72) അന്തരിച്ചു. എയിംസ് ഡൽഹിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാറിന്റെ പരമ്പരാ​ഗത സം​ഗീതം ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ​ഗായികയാണ് ശാരദ സിൻഹ. കലാരം​ഗത്ത് അവർ നൽകിയ സംഭാവനകൾ പരി​ഗണിച്ച് 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.


Read Also: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധന


പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ പ്ര​ഗത്ഭർ വിയോ​ഗത്തിൽ അനുശോചനമറിയിച്ചു. മകൻ അൻഷുമാൻ സിൻഹ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. 


2017ലാണ് ശാരദ സിൻഹ മൾട്ടിപ്പിൾ മൈലോമ എന്ന അസുഖം സ്ഥിരീകരിച്ചത്. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒക്ടോബർ 25ന് എയിംസിൽ പ്രവേശിപ്പിച്ചു. അന്ന് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.