രാജ്യത്ത് ആയാറാം ഗയാറാം രാഷ്ട്രീയം സജീവമാവുകയാണ്. ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന റാവു ബീരേന്ദ്രസിംഗാണ് രാജ്യത്ത് ആദ്യമായി 'ആയാറാം ഗയാറാം' എന്ന പയോഗം നടത്തിയത്. ഹരിയാനയിലെ കോൺഗ്രസ് നേതാവായിരുന്ന ഗയാലാൽ  ഒരേ ദിവസം മണിക്കൂറുകൾക്കുള്ളിൽ മൂന്നുപാർട്ടി‌ക‌ളിലേക്ക‌് കൂറുമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

1967ൽ ഹരിയാനയിലെ ഹസൻപൂർ മണ്ഡലത്തിൽനിന്ന‌് സ്വതന്ത്ര അംഗമായി നിയമസഭയിലെത്തിയ ശേഷമായിരുന്നു ഈ കുറുമാറ്റങ്ങൾ. എങ്ങും ക്ലച്ചുപിടിക്കാതായതോടെ അദ്ദേഹം വീണ്ടും കോൺഗ്രസിൽ തന്നെ മടങ്ങിയെത്തി. ഇതിനെയാണ് അന്നത്തെ യൂണൈറ്റഡ് ഫ്രണ്ട് മുഖ്യമന്ത്രിയും കോൺഗ്രസ പ്രവർത്തക സമിതിയംഗവുമായിരുന്ന റാവു ബീരേന്ദ്രസിംഗാണ‌് "ഗയാറാം ആയാറാം'മായെന്ന  പ്രയോഗം ആദ്യമായി ഉപയോഗിച്ചത‌്. ഈ പ്രയോഗം നടത്തിയ റാവു ബീരേന്ദ്രസിംഗിന്റെ മകൻ റാവു ഇന്ദ്രജിത‌് സിങ‌് കോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്ക‌് കൂറുമാറി എംപിയും നരേന്ദ്രമോഡി മന്ത്രിസഭയിൽ അംഗവുമായി. ഗയാലാലിന്റെ മകനായ ഉദയ‌്സിംഗാകട്ടെ കോൺഗ്രസിലേക്ക‌് മാറിയതിന‌് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി നേരിടേണ്ടതായി വന്നു എന്നതും ചരിത്രമാണ്. 


ALSO READ: ഭാരത് ജോഡോ യാത്രയെ ഇകഴ്ത്തി അപകീര്‍ത്തിപെടുത്താനുള്ള ശ്രമം നിന്ദ്യംനേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കുന്നു: കെ.സുധാകരന്‍ എംപി


കോൺഗ്രസ് പ്രവർത്തക സമിതിയംഗമായിരുന്ന മുൻ ഹരിയാന മുഖ്യമന്ത്രിയുടെ "ഗയാറാം ആയാറാം' പ്രയോഗം ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവർത്തിക്കപ്പെടുകയാണ്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഭൂരിപക്ഷം വരുന്ന പാർലെന്റംഗങ്ങളിൽ പലരും മുൻ കോൺഗ്രസ് നേതാക്കളാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 427-ൽ അധികം നേതാക്കളാണ് കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ ചേർന്നത് . ഇതിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കിയതാകട്ടെ ബിജെപിയും. 2014 മുതൽ 2022 വരെ എംഎൽഎമാരും എംപിമാരുമായ 192 നേതാക്കളാണ് കോൺഗ്രസ് വിട്ടത്. ഇതിൽ 183 പേർ ബിജെപിയിലേക്കാണ് ചേക്കേറിയത്.



കോൺഗ്രസിനെ രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലും തലയുയർത്തി നിൽക്കാൻ  കെൽപ്പ് നൽകിയ കോൺഗ്രസ് നേതാക്കളായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയതെല്ലാം.മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഗിരിധർ ഗോമങ്‌, എൻ ഡി തിവാരി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ജഗദാംബിക പാൽ, പഞ്ചാബിലെ മുതിർന്ന നേതാവ്‌ സുനിൽ ജക്കാർ ,കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്ന എസ്‌ എം കൃഷ്‌ണ,ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ്‌ എംപി സത്യപാൽ മഹാരാജ്‌, രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന എൻടിആറിന്റെ മകൾ ഡി പുരന്ദേശ്വരി, മഹാരാഷ്ട്രയിലെ നാരായൺ റാണെ, യൂപി കോൺഗ്രസ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി,നജ്മ ഹെപ്ത്തുള്ള, രാഹുൽ ബ്രിഗേഡിലെ പ്രമുഖരും യുപിഎ സർക്കാരിൽ മന്ത്രിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ആർ പി എൻ സിങ്‌, ജിതിൻ പ്രസാദ്‌ എന്നിവരും ബിജെപി പാളയത്തിൽ എത്തി. 


വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അക്ഷരാർത്ഥത്തിൽ ബിജെപിയായി മാറുകയായിരുന്നു. കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ  മാണിക് സാഹ(ത്രിപുര), എൻ ബിരെൻ സിങ്‌ (മണിപ്പൂർ), പേമ ഖണ്ഡു (അരുണാചൽ), ഹിമന്ത ബിശ്വ ശർമ (അസം)  എന്നിവർ ഇന്ന് മുഖ്യമന്ത്രിമാരാണ്. എഐസിസി വക്താവായിരുന്ന ടോം വടക്കനും ഇന്ന് ബിജെപി പാളയത്തിലാണ്. 



മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടെങ്കിലും സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ച് ഒരു പക്ഷെ ബിജെപിയുടെ മുന്നണിയായി നിൽക്കുമോയെന്ന ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്.ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയും മുൻ മന്ത്രിമാരും നിരവധി ഭാരവാഹികളും ഉൾപ്പെടെ നൂറിലധികം  പേരാണ് ഗുലാം നബി ആസാദിനെ പിന്തുണച്ച് കോൺഗ്രസ് വിട്ടത്.


ALSO READ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ കെ. മുരളീധരൻ എംപിക്ക്‌ വേദി നിഷേധിച്ചു


കബിൽ സിബൽ പാർട്ടി വിട്ട് സമാജ്വാദി പാർട്ടി പിന്തുണയിൽ രാജ്യസഭാംഗമായി. ഒടുവിൽ കോൺഗ്രസ് വിടില്ലെന്ന രാഹുൽ ഗാന്ധിയെ മുൻ നിർത്തി സത്യം ചെയ്ത ഗോവയിലെ എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ലയിച്ചുവെന്ന് വിശേഷിക്കാം. ഇനിയും കോൺഗ്രസിൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് തന്നെയാണ് സുചനകൾ.2014 മുതൽ ഇതുവരെ മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് 115 സ്ഥാനാർത്ഥികളും 61 എംപിമാരും എംഎൽഎമാരും എത്തിയെന്നതാണ് കോൺഗ്രസിന്റെ ഏക ആശ്വാസം. അതിൽ കനയ്യകുമാറും ജിഗ്നേഷ് മേവാനിയുമൊക്കെയുണ്ടെന്ന് മേനി നടിക്കാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.