New Delhi: ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗായിക കെ.എസ് ചിത്രയ്ക്ക്  (K S Chithra) പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മ ശ്രീയും  (Padma Shri) ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം (SP Balasubramaniam) പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായി.


മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, എസ്.പി ബാലസുബ്രഹ്മണ്യം, ഡോ.ബെല്ലെ മോനപ്പ ഹെഗ്‌ഡെ, സുദർശൻ സാഹു, മൗലാന വാഹുദുദ്ദീൻ ഖാൻ, ബി.ബി.ലാൽ, നാരീന്ദർ സിംഗ് കാപാനി എന്നിവർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്.


കെ. എസ് .ചിത്ര,  മുൻ സ്പീക്കർ സുമിത്രാ മഹാജൻ അടക്കം  10 പേരാണ് ഇത്തവണ പത്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.  തരുണ്‍ ഗൊഗോയ് , രാം വിലാസ് പസ്വാന്‍, കാല്‍ബേ സാദിഖ്,  കേശുഭായ് പട്ടേല്‍, എന്നിവര്‍ക്ക്  മരണാനന്തര ബഹുമതിയായി പത്മ ഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.......


Also read: Republic Day 2021: കര്‍‍ഷകരോട് കടപ്പെട്ടിരിക്കുന്നു, Covid വാക്സിനായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം; രാഷ്‌ട്രപതി


മുൻ ഗോവ ഗവർണർ മൃദുല സിൻഹ, ബ്രിട്ടീഷ് സംവിധായകൻ പീറ്റർ ബ്രൂക്, പ്രൊഫ. ചമാൻ ലാൽ സപ്രു എന്നിവർക്ക് പത്മ ശ്രീ ലഭിച്ചു. 


കേരളത്തില്‍നിന്നു ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍  O M നമ്പ്യാര്‍, ബാലന്‍ പൂതേരി, തോല്‍പാവക്കൂത്ത് കലാകാരന്‍  കെ.കെ. രാമചന്ദ്ര പുലവര്‍, ഡോക്ടര്‍ ധനഞ്ജയ് സുധാകര്‍ എന്നിവര്‍ പത്മ ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. 102 പേരാണ് ഇത്തവണ പത്മ പുരസ്‌കാരത്തിന് അര്‍ഹരായത്......