Republic Day 2022 | 73ാം റിപ്പബ്ലിക്ക് ദിന നിറവിൽ രാജ്യം; രാജ്പഥിൽ പരേഡ് ആരംഭിച്ചു
രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചതോടെയാണ് പരേഡ് ആരംഭിച്ചത്.
ന്യൂഡല്‍ഹി: 73ാം റിപ്പബ്ലിക് ദിനത്തിൽ രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കുന്നത്. രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചതോടെയാണ് പരേഡ് ആരംഭിച്ചത്.
സന്ദര്‍ശകരെ ചുരുക്കിയാണ് പരേഡ് നടക്കുന്നത്. 24,000 പേർക്കാണ് പരേഡ് കാണാൻ അനുമതിയുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ വിശിഷ്ടാതിഥിയില്ല. ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ.
Also Read: Republic Day 2022 | ഡൽഹിയിൽ കനത്ത സുരക്ഷ; അതിർത്തികൾ അടച്ചു, പട്രോളിംഗ് ശക്തമാക്കി
25 നിശ്ചല ദൃശ്യങ്ങളാണ് പരേഡിൽ അണിനിരക്കുന്നത്. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങളും പരേഡിലുണ്ട്. കാണികളുടെ സൗകര്യം കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്.
Also Read: Republic day | കേരളത്തിൽനിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വീട്ടിൽ പതാക ഉയർത്തി. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അതിർത്തികൾ അടയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...