Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷം; പരേഡും മറ്റ് ചടങ്ങുകളും എപ്പോൾ, എവിടെ കാണാം?
Republic Day 2023 Parade Live Streaming : രാവിലെ പത്ത് മണിയോടെയാണ് റിപ്പബ്ലിക്ക് ദിന പരേഡുകൾ ആരംഭിക്കുക
രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയായണ്. രാജ്യത്ത് സ്വന്തമായി ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കലാണ് എല്ലാവർഷവും ജനുവരി 26ന് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായ തിരഞ്ഞെടുത്ത പ്രസിഡന്റ് ദ്രൗപതി മുർമു ഇതാദ്യമായിട്ടാണ് ത്രിവർണ പതാക കർത്തവ്യപഥിൽ ഉയർത്തുന്നത്. തുടർന്ന് വിവധ സേനകളുടെ പരേഡും അഭ്യാസ പ്രകടനങ്ങളും ഒപ്പം തിരഞ്ഞെടുക്കപ്പെട്ട 23 ടാബ്ലോ പ്രദർശനവും കർത്തവ്യപഥിൽ നടക്കും. റിപ്പബ്ലിക്ക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഉത്പനങ്ങളും ഇന്ത്യ നിർമിതകളായ ആയുധങ്ങളും മറ്റ് സാമഗ്രഹികളുമായിരിക്കുമെന്ന് കരസേന തിങ്കളാഴ്ച അറിയിച്ചിരുന്നു.
ഈ വർഷം ജനപങ്കാളിത്തതോടെയാണ് രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്ത്. സേനയുടെ പരേഡുകളും മറ്റ് റിപ്പബ്ലിക്ക് ദിന ചടങ്ങുകൾ നേരിൽ കാണാൻ ജനങ്ങൾക്ക് അവസരം ഒരുക്കിട്ടുണ്ട്. അതോടൊപ്പം രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് പോലീസും കേന്ദ്രസേനയും ഒരുക്കിയിരിക്കുന്നത്.
ALSO READ : Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ
റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾ എപ്പോൾ ആരംഭിക്കും?
ജനുവരി 26ന് രാവിലെ 7.30ന് ദേശീയ ഗാനത്തോടെയാണ് റിപ്പബ്ലിക്ക് ദിന ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. തുടർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു ദേശീയ പതാക കർത്തവ്യപഥിൽ ഉയർത്തും. (ജനുവരി 25ന് രാത്രി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ഔദ്യോഗികമായി റിപ്പബ്ലിക്ക് ദിനാഘോങ്ങൾക്ക് തുടക്കം കുറിക്കുക)
റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ എവിടെ കാണാം?
പരേഡുകൾ ആരംഭിക്കുന്നത് രാവിലെ പത്ത് മണിയോടെയാണ്. ഇതിന്റെ സംപ്രേഷണം ദൂർദർശൻ വഴിയും സൻസദ് ടിവി വഴിയുമുണ്ട്.
റിപ്പബ്ലിക്ക് ദിന പരേഡിന്റെ റൂട്ട്
വിജയ് ചൌക്കിൽ നിന്നാണ് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള പരേഡുകൾ ആരംഭിക്കുക. പരേഡ് ചെങ്കോട്ടയിൽ വന്ന് അവസാനിക്കുകയും ചെയ്തു. കർത്തവ്യ പഥ് വഴി സി ഹെക്സഗണിലെത്തി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ മുന്നിലൂടെ തിലക് മാർഗിൽ എത്തിച്ചേരും. അവിടെ നിന്ന് ബഹ്ദൂർ ഷാ സഫർ മാർഗിലൂടെ നേതാജി സുഭാഷ് മാർഗിലെത്തി ചെങ്കോട്ടയിൽ പരേഡ് അവസാനിക്കും.
റിപ്പബ്ലിക്ക് ദിന ടാബ്ലോ
കേരളത്തിന്റെ ഉൾപ്പെടെ 23 ടാബ്ലോയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ച് പ്രദർശനം നടത്തുക, 17 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും ടാബ്ലോകളാണ് പ്രദർശനം നടത്തുക. കേരളത്തിന്റെ ടാബ്ലോ സ്ത്രീശക്തിയും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...