Republic Day 2023: റിപ്പബ്ലിക് ദിന പരേഡിന്റെ ടിക്കറ്റുകൾ എങ്ങനെ ഓൺലൈനായി ബുക്ക് ചെയ്യാം?
Republic Day Parade E Tickets Booking Guide : ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ഈ വര്ഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായി എത്തുന്നത്. ദേശീയ തലസ്ഥാനത്തിന്റെ കർത്തവ്യ പാത്തിലാണ് റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്.
74 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ് നമ്മുടെ രാജ്യം. 74 വർഷങ്ങൾക്ക് മുമ്പ് ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. നാളെ ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാനുള്ള ആകാംക്ഷയിൽ കൂടിയാണ് ജനങ്ങൾ. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ഈ വര്ഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായി എത്തുന്നത്. ദേശീയ തലസ്ഥാനത്തിന്റെ കർത്തവ്യ പാത്തിലാണ് റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്. ഈ വര്ഷം മുതൽ പരേഡ് കാണാൻ ജനങ്ങൾക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
എങ്ങനെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം?
1) www.aamantran.mod.gov.in എന്ന വെബ്‌സൈറ്റിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
2) ക്യാപ്ച്ച കോഡ് നൽകി നിങ്ങളുടെ പേർസണൽ വിവരങ്ങൾ നൽകുക
3) അപ്പോൾ നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. അത് നൽകുക
4) FDR - റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, റിഹേഴ്സൽ - ബീറ്റിംഗ് ദി റിട്രീറ്റ്, ബീറ്റിംഗ് ദി റിട്രീറ്റ് - FDR, ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി എന്നിവയിൽ നിന്ന് നിങ്ങൾക്ക് ഏത് ടിക്കറ്റാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുക്കുക.
5) ബാക്കി വിവരങ്ങളും നൽകിയതിന് ശേഷം ഓൺലൈൻ പേയ്‌മെന്റ് നടത്തുക
6) അപ്പോൾ നിങ്ങൾക്ക് ഒരു ക്യൂടി കൊടും, എത്തേണ്ട അഡ്രസ്സും ലഭിക്കും
ടിക്കറ്റ് വിലയും മറ്റ് വിവരങ്ങളും
1) ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാനോ, കൈ മാറാനോ സാധിക്കില്ല
2) ഒരു മൊബൈൽ നമ്പറിൽ നിന്ന് 10 ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കു
3) 20 രൂപ മുതൽ 500 രൂപ വരെയാണ് ടിക്കറ്റ് വില
4) ടിക്കറ്റ് എടുക്കുന്നവർക്ക് ഉദ്യോഗ് ഭവൻ, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്റ്റേഷനുകളിലേക്ക് സൗജന്യമായി യാത്ര ചെയ്യാം
പരേഡ് ഗ്രൗണ്ടിൽ നിരോധിച്ചിട്ടുള്ള വസ്‌തുക്കൾ
1) ഭക്ഷ്യവസ്തുക്കൾ, തെർമോസ് ഫ്ലാസ്കുകൾ, വാട്ടർ ബോട്ടിലുകൾ, ക്യാൻ, പൗച്ച്
2) ക്യാമറ, ബൈനോക്കുലർ, ഹാൻഡ് ക്യാം, ടേപ്പ് റെക്കോർഡർ, ട്രാൻസിസ്റ്റർ
3) ബാഗ്, പേന, ബ്രീഫ്കേസ്
4) ഡിജിറ്റൽ ഡയറികൾ, ഐ-പാഡ്
5) വിദൂര നിയന്ത്രിത കാർ ലോക്ക് കീകൾ
6) കുട, കളിത്തോക്ക്, റെപ്ലിക്ക ഫയർ ആർമ
7) മദ്യം, സുഗന്ധദ്രവ്യങ്ങൾ, സ്പാരി
8) കത്തി, കത്രിക, റേസറുകൾ
9) ആയുധങ്ങൾ, വെടിമരുന്ന്, പടക്കങ്ങൾ, സ്ഫോടകവസ്തുക്കൾ
10) കഠാര, വാൾ, മൂർച്ചയുള്ള വസ്തുക്കൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...