ന്യൂഡൽഹി: ഇന്ത്യയുടെ സൈനീക ശക്തിയുടെ പൂർണ പ്രദർശനവും, സാംസ്കാരിക തനിമയുടെ പൂർണതയുമായിരുന്നു റിപ്പബ്ലിക്ക് പരേഡ്.ലെഫ്റ്റനന്റ് ജനറൽ വിജയ്കുമാർ മിശ്രയാണ് ഇത്തവണ പരേഡ് നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Republic Day 2021: ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ശരണം വിളി മുതൽ റാഫേൽ യുദ്ധവിമാനം വരെ


രാജ്പഥിൽ നടന്ന സൈനിക(Indian Army) പരേഡിൽ ടാങ്ക് 90 ഭീഷ്മ, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, ഷിൽക വെപൺ സിസ്റ്റം, രുദ്ര, ദ്രുവ് ഹെലികോപ്റ്ററുകൾ, ബ്രഹ്മോസ് മിസൈൽ എന്നിവ പരേഡിന്റെ ഭാഗമായി.പരേഡിൽ പങ്കെടുത്ത 861 ബ്രഹ്മോസ് മിസൈൻ റെജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രമാണ്. സൈനിക ശക്തി പ്രകടിപ്പിക്കുന്ന ടാബ്ലോകളും അണിനിരന്നു. രാജ്യത്തെ ആദ്യത്തെ ഫൈറ്റർ ജെറ്റ് വനിതാ പൈലറ്റുമാരിൽ ഒരാളായ ഭാവന കാന്ത് എയർഫോഴ്‌സ് ടാബ്ലോയിൽ പങ്കെടുത്തു.


ALSO READ: Republic Day 2021: കര്‍‍ഷകരോട് കടപ്പെട്ടിരിക്കുന്നു, Covid വാക്സിനായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം; രാഷ്‌ട്രപതി


72ാമത്‌ റിപ്പബ്ലിക്‌ ദിനപരേഡിൽ മുഖ്യ ആകർഷണ കേന്ദ്രമായത് 32 നിശ്ചല ദൃശ്യങ്ങളാണ്. രാമക്ഷേത്രമായിരുന്നു(Ram Temple) ഉത്തർ പ്രദേശിന്റെതെങ്കിൽ കേരളത്തിന്റെ പാരമ്പര്യം വ്യക്തമാക്കുന്ന രണ്ട്‌ ഭാഗങ്ങളുള്ള കയർ ഓഫ്‌ കേരള നിശ്ചലദൃശ്യമാണ്‌ കേരളം ഒരുക്കിയത്‌. തേങ്ങയുടേയും തൊണ്ടിന്റേയും ചകിരിയുടേയും പശ്ചാത്തലത്തിലാണ്‌ കയർ നിർമാണ ഉപകരണമായ റാട്ടും കയർ പിരിക്കുന്ന ഗ്രാമീണ സ്‌ത്രീകളേയും ചിത്രീകരിച്ചത്‌. മണ്ണൊലിപ്പ്‌ തടയുന്നതിന്‌ നിർമ്മിക്കുന്ന കയർ ഭൂവസ്‌ത്രം വിരിച്ച മാതൃകയിലാണ്‌ നിശ്ചലദൃശ്യത്തിന്റെ പിൻവശം.


ആത്മ-നിർഭർ ഭാരക് അഭിയാൻ തീമിൽ കോവിഡ് വാക്സിൻ(Covid Vaccine) വികസിപ്പിക്കുന്ന ആശയമാണ് ബയോ ടെക്നോളജി വിഭാ​ഗം പ്രദർശിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കാണികളുടെ എണ്ണം കുറച്ചും പരേഡിന്റെ ദൈർഘ്യം കുറച്ചുമായിരുന്നു പരേഡ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക