Republic Day Parade Ticket: റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റ് വിൽപ്പന ഉടന്‍ ആരംഭിച്ചു, എവിടെ, എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
Republic Day Parade Ticket: റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലെ മഹത്തായ പരേഡായിരിക്കും പ്രധാന ആകർഷണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവന്മാരും മറ്റ് നിരവധി പ്രമുഖരും പങ്കെടുക്കുന്ന ഈ ചടങ്ങ് വളരെ മനോഹരമാണ്.
Republic Day Parade Ticket: ഈ വർഷം, രാജ്യം അതിന്‍റെ 75-ാമത് റിപ്പബ്ലിക് ദിനം ജനുവരി 26 വെള്ളിയാഴ്ച ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ പ്രത്യേക ദിനത്തിനായുള്ള ഒരുക്കങ്ങൾ രാജ്യത്തുടനീളം തകൃതിയായി നടക്കുകയാണ്.
റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലെ മഹത്തായ പരേഡായിരിക്കും പ്രധാന ആകർഷണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവന്മാരും മറ്റ് നിരവധി പ്രമുഖരും പങ്കെടുക്കുന്ന ഈ ചടങ്ങ് വളരെ മനോഹരമാണ്.
Also Read: World Heritage Committee: യുനെസ്‌കോയുടെ ലോക പൈതൃക സമിതിയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ
റിപ്പബ്ലിക് ദിന പരേഡ് കാണുവാനുള്ള അവസരം സാധാരണക്കാർക്കും ലഭിക്കും. ഇതിനായി ഓൺലൈനായോ ഓഫ്‌ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും. ജനുവരി 26 ന് രാജ്പഥിൽ നിന്ന് റിപ്പബ്ലിക് ദിന പരേഡ് കാണണമെങ്കിൽ, ആദ്യം നിങ്ങൾ അതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യണം. ടിക്കറ്റ് വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റുകൾക്കായി, www.aamantran.mod.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക . 20 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
റിപ്പബ്ലിക് ദിന പരേഡ് കാണുവാനായി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യം?
ആദ്യം പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.aamantran.mod.gov.in സന്ദർശിക്കുക
ഇതിന് ശേഷം ലോഗിൻ ചെയ്യുക അല്ലെങ്കിൽ പുതിയ അക്കൗണ്ട് സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഒരു ലോഗിൻ സൃഷ്ടിക്കാൻ, നിങ്ങൾക്ക് പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.
ഇതിന് ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP ലഭിക്കും
OTP നൽകിയ ശേഷം, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ടിക്കറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുക.
ഇതിൽ ഫുൾ ഡ്രസ് റിഹേഴ്സൽ (FDR), റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിംഗ് റിട്രീറ്റ് എന്നിവ ഉൾപ്പെടുന്നു.
ഇതിന് ശേഷം നിങ്ങളുടെ ഒറിജിനൽ ഫോട്ടോ ഐഡിയും അപ്‌ലോഡ് ചെയ്യണം.
തുടർന്ന് ഓൺലൈനായി പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
റിപ്പബ്ലിക് ദിന പരേഡ് കാണുവാനായി ടിക്കറ്റ് ഓഫ്‌ലൈനായി വാങ്ങാം.
ഇതിനായി, റിപ്പബ്ലിക് ദിന പരിപാടികൾക്കായി അംഗീകൃത ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകളോ നിയുക്ത ടിക്കറ്റ് കൗണ്ടറുകളോ സന്ദർശിക്കുക.
തിരിച്ചറിയൽ രേഖ, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ സഹിതം ഒരു ഫോം പൂരിപ്പിക്കുക.
അപ്പോൾ നിങ്ങൾ ടിക്കറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന പ്രോഗ്രാം തിരഞ്ഞെടുക്കുക.
ഇതിൽ ഫുൾ ഡ്രസ് റിഹേഴ്സൽ (FDR), റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിംഗ് റിട്രീറ്റ് എന്നിവ ഉൾപ്പെടുന്നു.
ഇതുകൂടാതെ, നിങ്ങളുടെ ഫോട്ടോ ഐഡിയുടെ ഫോട്ടോകോപ്പിയും അറ്റാച്ചുചെയ്യുക.
ഇതിനുശേഷം പണം അടച്ച് നിങ്ങളുടെ ടിക്കറ്റ് വാങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.