ശേഖരിച്ച കണക്കുകളിലെ പിഴവ്; 500 രൂപ നോട്ടുകളെത്തിയില്ലെന്ന വാദത്തിൽ ആർബിഐ വിശദീകരണം
അപേക്ഷകൻ ഇതെല്ലാം പുതിയ സീരിസിൽപ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ചതായും താരതമ്യം ചെയ്തത് ആർബിഐ പ്രസിദ്ധീകരിച്ച പുതിയ നോട്ടുകളുടെ കണക്കുമായെന്നും ആർബിഐ വൃത്തങ്ങൾ
മുംബൈ: വിവിധ സർക്കാർ പ്രസ്സുകളിലായി 2015- 2016 കാലഘട്ടങ്ങളിൽ അച്ചടിച്ച 500 രൂപ നോട്ടുകളിൽ ഭൂരിഭാഗവും എത്തിയിട്ടില്ലെന്ന വാദത്തിൽ ആർബിഐ വിശദീകരണം നൽകി. വിവരാവകാശ രേഖയിൽ അപേക്ഷകൻ വിവിധ പ്രസ്സുകളിൽ നിന്നാണ് വിവരങ്ങൾ ആരാഞ്ഞത്. ഇതിൽ നൽകിയ മറുപടികളിൽ ചിലർ പുതിയ സീരിസിലുള്ള നോട്ടുകളുടെയും ചിലർ പഴയ സീരിസുലുള്ള നോട്ടുകളുടെയും കണക്കാണ് നൽകിയത്.
എന്നാൽ അപേക്ഷകൻ ഇതെല്ലാം പുതിയ സീരിസിൽപ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ചതായും താരതമ്യം ചെയ്തത് ആർബിഐ പ്രസിദ്ധീകരിച്ച പുതിയ നോട്ടുകളുടെ കണക്കുമായെന്നുമാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്. ഇതിനാലാകാം ഇത്തരമൊരു പിഴവ് അദ്ദേഹത്തിവ് സംഭവിച്ചതെന്നും ആർബിഐ വ്യക്തമാക്കുന്നു.
കേന്ദ്ര സർക്കാരിൻറെ വിവിധ പ്രസ്സുകളിൽ അച്ചടിച്ച 500 രൂപ നോട്ടുകൾ പൂർണമായും റിസർവ്വ് ബാങ്കിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു വിവരാവകാശ രേഖ പ്രവർത്തകൻ മനോരഞ്ജൻ റോയ് ഉന്നയിച്ച വാദം.
ഇതിന് പിന്നാലെ ഫ്രീ പ്രസ് ജേണൽ എന്ന വെബ്സൈറ്റ് അടക്കമുള്ളവർ ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടിരുന്നു. അച്ചടിച്ചതും ആർബിഐക്ക് ലഭിച്ചതുമായ നോട്ടുകളുടെ എണ്ണത്തിൽ വലിയ പൊരുത്തക്കേടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ കാണാതായ നോട്ടുകളുടെ മൂല്യം 88,032.5 കോടി രൂപയാണെന്നും മനോരഞ്ജൻ റോയ് പറഞ്ഞിരുന്നു .
2015-2016 സാമ്പത്തിക വർഷം മൂന്ന് സർക്കാർ നോട്ട് അച്ചടി പ്രസ്സുകളിൽ പുതുതായി രൂപകൽപന ചെയ്ത 500 രൂപ 8,810.65 ആഗോള നോട്ടാണ് പുറത്തിറക്കിയത്. എന്നാൽ റിസർവ് ബാങ്കിന് ലഭിച്ചത് 7260 ദശലക്ഷം മാത്രമാണെന്നായിരുന്നു റിപ്പോർട്ട്. എന്തായാവലും വിഷയത്തിൽ ആർബിഐ തന്നെ വിശദീകരണം നൽകിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...