വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസം; ചൈനീസ് യുവതി പിടിയിൽ
നേപ്പാളി വ്യാജവിലാസത്തിലാണ് ചെനീസ് പൗരയായ യുവതി ഇന്ത്യയിൽ താമസിച്ചിരുന്നത്. ഹിമാചൽ പ്രദേശിലെ ചൗന്ത്രയിലെ ബുദ്ധമത കേന്ദ്രത്തിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
ഡൽഹി: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസമാക്കിയ ചൈനീസ് യുവതി പിടിയിൽ. ഹിമാചൽ പ്രദേശിലെ ബുദ്ധമത കേന്ദ്രത്തിൽ നിന്നാണ് ഇവർ പിടിയിലായത്. യുവതിയിൽ നിന്ന് 2 മൊബൈൽ ഫോണുകളും 6.40 ലക്ഷം രൂപയും പിടിച്ചെടുത്തു.
നേപ്പാളി വ്യാജവിലാസത്തിലാണ് ചെനീസ് പൗരയായ യുവതി ഇന്ത്യയിൽ താമസിച്ചിരുന്നത്. ഹിമാചൽ പ്രദേശിലെ ചൗന്ത്രയിലെ ബുദ്ധമത കേന്ദ്രത്തിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. യുവതിക്കെതിരെ ഫോറിനർ ആക്‌ട് സെക്ഷൻ 14, ഐപിസി 420,416 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 6 ലക്ഷത്തി 40,000 രൂപയും 2 മൊബൈൽ ഫോണുകളും യുവതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ജോഗിന്ദറിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ യുവതിയെ ഒക്ടോബർ 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ചൗന്ത്രയിൽ ബുദ്ധമത പഠനങ്ങളിൽ സജീവമായിരുന്നു പിടിയിലായ യുവതി. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡൽഹിയിലെ മജ്നു കാ ടിലയിലെ ബുദ്ധമത കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം ചെനീസ് ചാരയായ യുവതിയെ പിടികൂടിയിരുന്നു. ഹിമാചലിൽ അറസ്റ്റിലായ യുവതി ചൈനീസ് ചാരയാണോ എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...