ന്യൂഡല്‍ഹി: പരിശുദ്ധ മാസമായ റമദാന്‍ പ്രമാണിച്ച് കശ്മീർ അതിര്‍ത്തിയില്‍ ഒരു മാസമായി പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയില്ലെന്ന കേന്ദ്ര തീരുമാനം ബിജെപിയും പിടിപിയും തമ്മില്‍ അഭിപ്രായഭിന്നതയ്ക്ക് വഴിയോരുക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജമ്മു കശ്മീരിലെ ബിജെപി എംഎല്‍എമാരെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. ജമ്മു കാശ്മീരിലെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം വിലയിരുത്തുകയാണ് ഈ കൂടിക്കാഴ്ചയുടെ മുഖ്യ ലക്ഷ്യം. 


ബിജെപി കശ്മീര്‍ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെ നേതൃത്വത്തിലായിരിക്കും ജമ്മു-കശ്മീര്‍ മന്ത്രിമാര്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, ജനറല്‍ ജനറല്‍ സെക്രട്ടറി റാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടക്കുക. 


വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ബിജെപിയും പിഡിപിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. വെടിനിര്‍ത്തല്‍ നീട്ടണമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തി. എന്നാല്‍ അടുത്തിടെ നടന്ന രണ്ട് ദാരുണ കൊലപതകങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. 


ഒരു സൈനികനെയും മാധ്യമപ്രവര്‍ത്തകനെയും ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നീട്ടേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്. അതുകൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി സൈനിക നടപടി ആരംഭിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. 


സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ  രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീര്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ജൂണ്‍ 23 ന് അദ്ദേഹം കശ്മീരില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.