Rozgar Mela: പുതിയ റിക്രൂട്ട്‌മെന്‍റ്, പ്രധാനമന്ത്രി മോദി ഇന്ന് വിതരണം ചെയ്യുക 51,000 അപ്പോയിന്‍റ്മെന്‍റ് ലെറ്റർ
Rozgar Mela: 10 ലക്ഷം സർക്കാർ ജോലികൾ നൽകാനുള്ള കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി കഴിഞ്ഞ വർഷം ഒക്ടോബർ 22 നാണ് `റോസ്ഗർ മേള` (Rozgar Mela) ആരംഭിച്ചത്.
Rozgar Mela: പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ വീഡിയോ കോൺഫറൻസിംഗ് വഴി 51,000 നിയമന കത്തുകൾ വിതരണം ചെയ്യും. രാജ്യത്തുടനീളം 46 സ്ഥലങ്ങളിലാണ് റോസ്ഗർ മേള (Rozgar Mela) നടക്കുക. കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകളിലും സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലുടനീളം ഈ റിക്രൂട്ട്‌മെന്‍റ് നടക്കുന്നു.
Also Read: Rs 2000 Notes Deadline: സെപ്‌റ്റംബർ 30ന് മുന്‍പ് 2000 രൂപ നോട്ടുകൾ മാറ്റിയെടുത്തില്ല എങ്കില്‍ എന്ത് സംഭവിക്കും?
പുതിയ റിക്രൂട്ട്‌മെന്‍റുകൾ തപാൽ വകുപ്പ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ്, ആണവോർജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമം മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ / വകുപ്പുകളിലാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന പരിപാടിയില്‍ 51,000 അപ്പോയിന്‍റ്മെന്‍റ് ലെറ്ററുകള്‍ ആണ് പ്രധാനമന്ത്രി മോദി വിതരണം ചെയ്യുക.
10 ലക്ഷം സർക്കാർ ജോലികൾ നൽകാനുള്ള കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി കഴിഞ്ഞ വർഷം ഒക്ടോബർ 22 നാണ് 'റോസ്ഗർ മേള' (Rozgar Mela) ആരംഭിച്ചത്.
"പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗർ മേള (Rozgar Mela). കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും യുവാക്കൾക്ക് സ്വയം ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും റോസ്ഗർ മേള ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള NDA സര്‍ക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി നടത്തുന്ന റോസ്ഗർ മേളയിലൂടെ (Rozgar Mela) ആയിരക്കണക്കിന് യുവാക്കള്‍ക്കാണ് തൊഴില്‍ നേടാനുള്ള ഭാഗ്യം ലഭിക്കുന്നത്.
പുതുതായി നിയമിതരായവർക്ക് iGOT കർമ്മയോഗി പോർട്ടലിലെ ഓൺലൈൻ മൊഡ്യൂളായ 'Karmayogi Prarambh' വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു. കർമ്മയോഗി പോർട്ടലില്‍ 680-ലധികം ഇ-ലേണിംഗ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...