ചണ്ഡീഗഡ്: മൊഹാലി പഞ്ചാബ് പോലീസ് രഹസ്യാന്വേഷണ വിഭാഗ ആസ്ഥാനത്ത് റോക്കറ്റ് ലോഞ്ചർ ആക്രമണം. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. റോക്കറ്റ് പ്രോപ്പൽഡ് ഗ്രേനേഡ് (Rpg) ഉപയോഗിച്ചായിരുന്നു ആക്രമണം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ കെട്ടിടത്തിൻറെ ചില്ലുകൾ തകർന്നു. മൊഹാലിയിലെ സെക്ടർ 77, എസ് എ എസ് നഗറിലാണ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഉടൻ ചണ്ഡിഗഡ് പോലീസിൻറെ ക്വിക്ക് റിയാക്ഷൻ ടീം സ്ഥലത്തെത്തുകയും പ്രദേശത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.


Also Read PM Kisan Nidhi Yojana: e-KYC ഉടന്‍ പൂര്‍ത്തിയാക്കൂ, ഇല്ലെങ്കില്‍ പിഎം കിസാൻ സമ്മാൻ നിധി മുടങ്ങും


 


 

ഫോറൻസിക് വിഭാഗം  സ്ഥലത്തെത്തി പരിശോധന നടത്തി. തീവ്രവാദ ആക്രമണത്തിൻറെ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
കെട്ടിടത്തിൻറെ മുന്നിൽ നിർത്തിയിരുന്ന കാറിൽ നിന്ന് ആക്രമണം ഉണ്ടായതായാണ് പോലീസിൻറെ നിഗമനം.


ALSO READ: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ; ഓഹരി വിപണികളും നഷ്ടത്തില്‍


 


 


വാഹനത്തിൻറെ സിസി ടീവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ പോലീസിനോട് വിശദമായ റിപ്പോർട്ട് തേടി. പ്രദേശത്ത് വന്ന് പോയ വാഹനങ്ങൾ ആളുകൾ എന്നിവരെ പറ്റി പോലീസ് പരിശോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.