റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) പാരാമെഡിക്കൽ, ടെക്‌നീഷ്യൻ, ജൂനിയർ എഞ്ചിനീയർ തസ്തികകൾക്കായി അധിക പാനൽ പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https:rrbcdg.gov.in എന്ന ലിങ്ക് പരിശോധിക്കാം. ചണ്ഡീഗഡ്, ഗുവാഹത്തി, സിലിഗുരി, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള അധിക പാനൽ ആണ് പുറത്തിറക്കിയിരിക്കുന്നത്. ആർആർബി ചണ്ഡിഗഡ്, ആർആർബി സിലിഗുരി, ആർആർബി ഗുവാഹത്തി, ആർആർബി ബംഗളൂരു എന്നിവ മുകളിൽ സൂചിപ്പിച്ച പോസ്റ്റുകൾക്കായുള്ള അധിക പാനൽ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർആർബി റിക്രൂട്ട്‌മെന്റ് 2023: അധിക പാനൽ ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ:


ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് ആയ https:rrbcdg.gov.in സന്ദർശിക്കുക. 


ഘട്ടം 2: പാരാമെഡിക്കൽ, ടെക്നീഷ്യൻ, ജെഇ അഡീഷണൽ പാനൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ALSO READ: Central Bank of India Recruitment 2023: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഒരു ദിവസം മാത്രം; ശമ്പളം 89,000 രൂപ വരെ


ഘട്ടം 3: ഇപ്പോൾ, ഒരു പുതിയ പിഡിഎഫ് പേജ് തുറക്കും. ഇവിടെ, സ്ഥാനാർത്ഥികൾക്ക് റോൾ നമ്പറുകൾ പരിശോധിക്കാൻ കഴിയും. 


ഘട്ടം 4: ഈ പേജ് ഡൗൺലോഡ് ചെയ്യുക, ഭാവിയിലെ ഉപയോഗത്തിനായി ഇതിന്റെ പ്രിന്റൗട്ട് എടുക്കുക. 


അഡീഷണൽ പാനൽ ലിസ്റ്റിൽ പേരുള്ളവർ വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്നും മെഡിക്കൽ പരിശോധനയ്ക്ക് അയക്കുമ്പോൾ സോണൽ റെയിൽവേക്ക് ഇത് സംബന്ധിച്ച് കൺഫ‍ർമേഷൻ നൽകണമെന്നും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.